യു.കെ.വാര്‍ത്തകള്‍

'മാര്‍ത്താസ് റൂള്‍' ഇനി ഇംഗ്ലണ്ടിലെ എല്ലാ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലും! ചികിത്സയില്‍ അടിയന്തര റിവ്യൂ ആവശ്യപ്പെടാം

എന്‍എച്ച്എസില്‍ എ&ഇകളിലെ തിരക്കിന്റെ കാര്യം ചിന്തിക്കുന്നതിനും അപ്പുറമാണ്. രോഗികള്‍ക്ക് പലപ്പോഴും കൃത്യമായ ചികിത്സ സമയത്ത് നല്‍കാന്‍ ജീവനക്കാര്‍ക്ക് സാധിക്കുന്നില്ല. ഇതിനിടയില്‍ ബന്ധുക്കളുടെ ആശങ്കകള്‍ പലപ്പോഴും കാര്യമായി എടുക്കാറുമില്ല. ഈ പ്രതിസന്ധി അവസാനിപ്പിക്കാന്‍ എന്‍എച്ച്എസില്‍ നടപ്പാക്കിയ 'മാര്‍ത്താസ് റൂള്‍' ഇനി ഇംഗ്ലണ്ടിലെ എല്ലാ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഉപയോഗപ്പെടുത്താം.

പ്രിയപ്പെട്ടവരുടെ രോഗാവസ്ഥയ്ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് തോന്നിയാല്‍ അടിയന്തര റിവ്യൂ ആവശ്യപ്പെടാനുള്ള അവസരമാണ് എന്‍എച്ച്എസ് മാര്‍ത്താസ് റൂള്‍ വ്യാപിപ്പിക്കുന്നതിലൂടെ നല്‍കുന്നത്. 2021-ല്‍ 13-ാം വയസ്സില്‍ സെപ്‌സിസ് ബാധിച്ച് മരിച്ച മാര്‍ത്താ മില്‍സ് എന്ന പെണ്‍കുട്ടിയുടെ പേരിലാണ് നിയമം. ഇവരുടെ കുടുംബം ചികിത്സ സംബന്ധിച്ച് ആശങ്ക ഉന്നയിച്ചപ്പോള്‍ അത് കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍ കുട്ടിയുടെ മരണത്തില്‍ കലാശിച്ചതോടെയാണ് മാര്‍ത്തയുടെ പേരില്‍ ഒരു നിയമം നിര്‍മ്മിക്കപ്പെട്ടത്.

ഒരു രോഗിയുടെ സ്ഥിതി വഷളാകുകയും, ഇത് കാര്യമാക്കി എടുക്കുന്നില്ലെന്ന് തോന്നുകയും ചെയ്താല്‍ രോഗിക്കും, പ്രിയപ്പെട്ടവര്‍ക്കും, എ&ഇ യൂണിറ്റിലെ ജീവനക്കാര്‍ക്കും അടിയന്തര റിവ്യൂ ആവശ്യപ്പെട്ട് ഒരു ഫോണ്‍ നമ്പറില്‍ വിളിച്ച് വിവരം നല്‍കാം. ഏഴ് ട്രസ്റ്റുകളിലെ ട്രയല്‍സിന് ശേഷം 2028 മാര്‍ച്ചോടെ ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനാണ് നീക്കം. എല്ലാ ഇന്‍പേഷ്യന്റ് വാര്‍ഡുകളിലും ഇപ്പോള്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്.

സ്‌കോട്ട്‌ലണ്ടില്‍ മാര്‍ത്താസ് റൂള്‍ ഇതിനകം ഉപയോഗിക്കുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടും ഇത് പരിഗണിക്കുന്നുണ്ട്. വെയില്‍സില്‍ സ്‌കീമിന് സമാനമായി കോള്‍4കണ്‍സേണ്‍ എന്ന സ്‌കീം ലഭ്യമാണ്.

മാര്‍ത്തയ്ക്ക് സംഭവിച്ചതെന്താണെന്ന് അവളുടെ മാതാപിതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് രാഷ്ട്രീയ നേതാക്കള്‍ക്കും എന്‍എച്ച്എസ് അധികൃതര്‍ക്കും, ഡോക്ടര്‍മാര്‍ക്കും മേല്‍ ഉണ്ടായ സമ്മര്‍ദ്ദമാണ് ഇത്തരമൊരു നിയമം രൂപീകരിക്കാന്‍ കാരണമായത്. ഈ നിയമനിര്‍മ്മാണത്തിനായി മാര്‍ത്തയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം നീണ്ട പ്രചാരണങ്ങളാണ് നടത്തിയിരുന്നത്. ഇതനുസരിച്ച്, രോഗികള്‍ക്കോ, അവരുടെ ബന്ധുക്കള്‍ക്കോ ഹോസ്പിറ്റലിലെ ഹെല്‍പ് ലൈനില്‍ വിളിച്ച് ആശങ്ക രേഖപ്പെടുത്താവുന്നതും, ചികിത്സ പുനര്‍വിശകലനത്തിന് ആവശ്യപ്പെടാവുന്നതുമാണ്. 2024 ല്‍ ഈ നിയമം ഇംഗ്ലണ്ടില്‍ നടപ്പിലാക്കിയ ആദ്യ 16 മാസങ്ങളില്‍ 10,000ല്‍ ഏറെ വിളികളാണ് ഹെല്‍പ് ലൈനില്‍ ലഭിച്ചത്.

ചിത്രം കടപ്പാട്

  • ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് കടുപ്പം കുറയ്ക്കണമെന്ന് ട്രേഡ് യൂണിയനുകള്‍
  • പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ കടയ്ക്കുള്ളില്‍ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് 14കാരന്‍
  • ജോലി ചെയ്യേണ്ട പ്രായത്തിലുള്ള അഞ്ചിലൊന്ന് പേരും യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍
  • പെട്രോള്‍പമ്പുകളില്‍ നീണ്ട ക്യൂ; ഇന്ധന പ്രതിസന്ധിയ്ക്കു സാധ്യത
  • തുടര്‍ച്ചയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; ബ്രിട്ടനില്‍ 200ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
  • ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനുകളില്‍ 65% ഇടിവ്!
  • നിയമ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി; ദിവസവും 400 പൗണ്ട് വരെ വരുമാനം നേടുന്നുവെന്ന് യുവതി
  • കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി; പാക് കെയറര്‍ക്ക് 12 വര്‍ഷം ജയില്‍
  • യുകെയില്‍ സിക്ക് ബസ് ഡ്രൈവറെ മര്‍ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന്‍ അറസ്റ്റില്‍
  • പലിശ നിരക്കുകള്‍ കൂട്ടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, എങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മുന്നോട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions