നാട്ടുവാര്‍ത്തകള്‍

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; പൊലീസ് ചമഞ്ഞെത്തി 17 കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു


രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ചു വീണ്ടും കൂട്ടബലാത്സംഗം. തെക്കന്‍ ഡല്‍ഹിയിലെ പ്രശസ്തമായ കല്‍ക്കാജി ക്ഷേത്രത്തിന് സമീപമുള്ള പാര്‍ക്കില്‍ പതിനേഴുകാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു. പൊലീസുകാരെന്ന വ്യാജേന സമീപിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. മറ്റു രണ്ടു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഡല്‍ഹി സ്വദേശിയായ പെണ്‍കുട്ടി തന്റെ സുഹൃത്തായ പതിനേഴുകാരനൊപ്പം വൈകുന്നേരം 7 മണിയോടെയാണ് കല്‍ക്കാജി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം രാത്രി 7.30 ഓടെ ഇരുവരും തൊട്ടടുത്തുള്ള പാര്‍ക്കിലിക്കുമ്പോള്‍ 25നും 30നും ഇടയില്‍ പ്രായം തോന്നിക്കുന്ന മൂന്നുപേര്‍ ഇവരെ സമീപിക്കുകയായിരുന്നു. ഞങ്ങള്‍ പൊലീസുകാരാണെന്ന് അവകാശപ്പെട്ട പ്രതികള്‍ ഇവരെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

രാത്രി 8.45 ഓടെയാണ് സംഭവത്തെ കുറിച്ച് പൊലീസിന് സന്ദേശം ലഭിക്കുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേസില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പൊലീസുമായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി പാര്‍ക്കിലെയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

  • വേളാങ്കണ്ണിയിലെത്തിയ 15 കാരികളെ ബലാത്സംഗം ചെയ്ത 2 മലയാളി യുവാക്കള്‍ അറസ്റ്റില്‍
  • സൗദിയില്‍ രണ്ടിടത്ത് മിസൈല്‍ ആക്രമണം; ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി
  • യുകെയില്‍ ഉപരിപഠനത്തിന് പോകാനിരിക്കെ മരണം; കൃപ മെറിന്റെയും ആഷ്‌ലിയുടെയും വിയോഗത്തില്‍ നാട് കണ്ണീരില്‍
  • എസ്ബിഐയ്ക്കുനേരെ സൈബര്‍ ആക്രമണം: ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍
  • മാസപ്പടി: പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
  • പത്തനംതിട്ടയില്‍ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍, കാമുകനായി തിരച്ചില്‍
  • മാസപ്പടി കേസ്; പിണറായി വിജയന്റെ ഹര്‍ജി സുപ്രീംകോടതിയില്‍, പ്രത്യേക ബെഞ്ച് രൂപീകരിച്ചു
  • കണ്ണൂര്‍ കിഫ്ബി ഭൂമി ഇടപാട്; പിണറായി വിജയനെതിരെ ആരോപണം
  • 'ഒന്നും മറന്നിട്ടില്ല വിജയാ'; കോണ്‍ഗ്രസിലെ തര്‍ക്കത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം വെച്ച് കോട്ടയത്ത് ഫ്ലക്സ്
  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions