യു.കെ.വാര്‍ത്തകള്‍

അംബാനിയുടെ മകന്‍ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി 'പ്രൊഫസര്‍'! വിവാദം

മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സിന്റെ അനന്തരാവകാശികളില്‍ ഒരാളായ ആനന്ദ് അംബാനിയെ പ്രൊഫസറാക്കി ഒരു ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി വിവാദത്തില്‍.എണ്ണ, ഗ്യാസ് കമ്പനിയുടെ ഉടമയായ ഒരാളെ 'സസ്റ്റെയിനബിലിറ്റി' പ്രൊഫസറാക്കിയതിന്റെ പേരിലാണ് ഇപ്പോള്‍ വിവാദം ആളിക്കത്തുന്നത്. ഗുജറാത്തില്‍ വമ്പന്‍ മൃഗശാല നടത്തുന്ന ആളുകൂടിയാണ് ആനന്ദ് അംബാനി. പ്രകൃതിസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, മൃഗസംരക്ഷണം, പ്രകൃതിയെ പരിപാലിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നല്‍കിയ സുപ്രധാന സംഭാവനകള്‍ പരിഗണിച്ചാണ് ആനന്ദ് അംബാനിക്ക് പ്രൊഫസര്‍ഷിപ്പ് ഓഫ് പ്രാക്ടീസ് നല്‍കിയതെന്ന് യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചു.

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. എണ്ണ, ഗ്യാസ് വില്‍പ്പനയിലൂടെയാണ് റിലയന്‍സ് വമ്പന്‍ കോര്‍പറേറ്റായി മാറിയത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ റിഫൈനറിയും ഇവരുടേതാണ്.

31-കാരനായ ആനന്ദ് അംബാനി റിലയന്‍ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ റിന്യൂവബിള്‍ എനര്‍ജി ടീമിനെയാണ് നയിക്കുന്നത്. ഗുജറാത്തിലെ വന്താരയില്‍ 3500 ഏക്കറിലായി നിലകൊള്ളുന്ന മൃഗശാലയില്‍ 150,000-ലേറെ മൃഗങ്ങളാണുള്ളത്. ഇത്രയേറെ മൃഗങ്ങളെ എങ്ങനെ എത്തിച്ചുവെന്നതാണ് കണ്‍സര്‍വേഷന്‍ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ചോദ്യം.

ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തിന് എതിരെ വലിയ വിമര്‍ശനങ്ങളും ചോദ്യങ്ങളുമാണ് ഉയരുന്നത്. അക്കാഡമിക് സ്റ്റാഫ് ഉള്‍പ്പെടെ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്.

  • ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
  • തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  • ജനുവരിയില്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ കുത്തനെ കൂടും; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ജനങ്ങളുടെ പോക്കറ്റടിക്കും!
  • നവംബര്‍ 25, 26 തീയതികളില്‍ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക്; രോഗികള്‍ ദുരിതത്തിലാകും
  • ഓസ്റ്റിന്‍..ബൊയേലോ..., അടുത്തതു ക്ലോഹ് കൊടുങ്കാറ്റിന്റെ ഊഴം
  • ബജറ്റില്‍ ബാങ്കുകള്‍ക്ക് മേല്‍ കൈവെച്ചാല്‍ മോര്‍ട്ട്‌ഗേജുകള്‍ ഉയരും! ചാന്‍സലര്‍ക്ക് ലേബര്‍ എംപിമാരുടെ മുന്നറിയിപ്പ്
  • വാടകവീട് മാറാന്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും
  • ജനപിന്തുണയില്‍ കുതിച്ചു ലേബര്‍; ടോറികളും മെച്ചപ്പെട്ടു, റിഫോം നിലംപൊത്തി
  • ബ്രിട്ടീഷ് സമ്മര്‍ ടൈം കഴിഞ്ഞു; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions