യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ മരുന്നുക്ഷാമം പാരാസെറ്റാമോള്‍ ലഭ്യതയും ബുദ്ധിമുട്ടില്‍



ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ സുപ്രധാന മരുന്നുകളുടെ ലഭ്യതയില്‍ ക്ഷാമം. വേദനാസംഹാരികള്‍, രക്തം കട്ടിപിടിക്കുന്നത് തടയുന്ന മരുന്നുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍ എന്നിവയുടെ ലഭ്യതയിലാണ് ക്ഷാമം നേരിടുന്നത്.

ഡസന്‍ കണക്കിന് എന്‍എച്ച്എസ് ട്രസ്റ്റുകളാണ് സുപ്രധാന മരുന്നുകളുടെ ലഭ്യതയില്‍ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാപാര തര്‍ക്കങ്ങള്‍, ആഗോള സംഘര്‍ഷങ്ങള്‍, ഉത്പാദനത്തിലെ പ്രശ്‌നങ്ങള്‍ എന്നിവ ചേര്‍ന്നാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹെല്‍ത്ത് സര്‍വ്വീസില്‍ അടിസ്ഥാനപരമായി നല്‍കുന്ന മരുന്നുകളുടെ ലഭ്യതയെ പോലും ബാധിക്കുന്നത്.

മരുന്നുകളുടെ വിതരണം 'ദേശീയ പ്രതിസന്ധിയാണെന്ന്' ഫാര്‍മസിസ്റ്റുകള്‍ പറയുന്നു. ചില ഘട്ടങ്ങളില്‍ രോഗികള്‍ പതിവായി കഴിക്കുന്ന മരുന്നുകള്‍ പോലും ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതലാണ് മരുന്ന് ലഭ്യത കൂടുതല്‍ വഷളായതെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ വെളിപ്പെടുത്തി.

മരുന്ന് ക്ഷാമം രോഗിക്ക് നല്‍കുന്ന ചികിത്സയെ ബാധിക്കുകയും, ക്ലിനിക്കല്‍, ഫാര്‍മസി ടീമുകളെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നതായി സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിഡന്‍ വക്താവ് ചൂണ്ടിക്കാണിച്ചു. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ സപ്ലയര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

  • ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
  • തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  • ജനുവരിയില്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ കുത്തനെ കൂടും; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ജനങ്ങളുടെ പോക്കറ്റടിക്കും!
  • നവംബര്‍ 25, 26 തീയതികളില്‍ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക്; രോഗികള്‍ ദുരിതത്തിലാകും
  • ഓസ്റ്റിന്‍..ബൊയേലോ..., അടുത്തതു ക്ലോഹ് കൊടുങ്കാറ്റിന്റെ ഊഴം
  • ബജറ്റില്‍ ബാങ്കുകള്‍ക്ക് മേല്‍ കൈവെച്ചാല്‍ മോര്‍ട്ട്‌ഗേജുകള്‍ ഉയരും! ചാന്‍സലര്‍ക്ക് ലേബര്‍ എംപിമാരുടെ മുന്നറിയിപ്പ്
  • വാടകവീട് മാറാന്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും
  • ജനപിന്തുണയില്‍ കുതിച്ചു ലേബര്‍; ടോറികളും മെച്ചപ്പെട്ടു, റിഫോം നിലംപൊത്തി
  • ബ്രിട്ടീഷ് സമ്മര്‍ ടൈം കഴിഞ്ഞു; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions