യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ എ&ഇ സേവനങ്ങള്‍ ഇടനാഴിയ്ക്കു പിന്നാലെ കാര്‍ പാര്‍ക്കിലും!

എന്‍എച്ച്എസിലെ എ&ഇ സേവനങ്ങള്‍ വന്നു വന്നു കാര്‍ പാര്‍ക്കിലും! സമ്മര്‍ കഴിഞ്ഞിട്ടും എ&ഇ സേവനങ്ങള്‍ മെച്ചപ്പെടാത്ത സാഹചര്യമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാരാമെഡിക്കുകള്‍. അവസ്ഥ കൂടുതല്‍ മോശമായതോടെ ആശുപത്രി ഇടനാഴികളും നിറഞ്ഞുകവിയുന്ന സ്ഥിതിയാണ്. ഇതോടെ എ&ഇകളിലേക്ക് എത്തിക്കുന്ന രോഗികള്‍ക്കു 'കാര്‍ പാര്‍ക്ക് പരിചരണമാണ്' നല്‍കേണ്ടി വരുന്നതെന്നും പാരാമെഡിക്കുകള്‍ മുന്നറിയിപ്പ് നല്‍കി.

ആശുപത്രികള്‍ക്ക് മുന്നില്‍ രോഗികളുമായി കാത്തുകിടക്കുന്ന ആംബുലന്‍സുകള്‍ക്ക് പിന്നില്‍ പാരാമെഡിക്കുകള്‍ ചികിത്സ നടത്തേണ്ട അവസ്ഥയാണെന്ന് യുണീഷന്‍ വ്യക്തമാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ പത്തില്‍ ആറ് രോഗികളുടെയും സ്ഥിതി തങ്ങള്‍ മുന്നില്‍ വെച്ച് മോശമായതായി പാരാമെഡിക്കുകള്‍ വെളിപ്പെടുത്തി.

എ&ഇ ബെഡ് കിട്ടാനായി കാത്തിരിക്കവെ രോഗികള്‍ മരിച്ചതായി മൂന്ന് ശതമാനം പേരും വ്യക്തമാക്കി. കാര്‍ അപകടത്തില്‍ പരുക്കേറ്റ ഇരകളും, കഴുത്തൊടിഞ്ഞും, കടുത്ത നെഞ്ചുവേദനയുമായി എത്തുന്ന രോഗികള്‍ക്ക് വരെ ചികിത്സയ്ക്ക് കാലതാമസം നേരിടുന്നുവെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സ്‌കാനിനും, ടെസ്റ്റിനുമായി രോഗികളെ അകത്തേക്ക് കൊണ്ടുപോയ ശേഷം രോഗിയെ തിരികെ ആംബുലന്‍സില്‍ കിടത്തേണ്ട അവസ്ഥ നേരിട്ടതായി പകുതിയോളം പാരാമെഡിക്കുകള്‍ വ്യക്തമാക്കി.

വാര്‍ഡുകളില്‍ രോഗികള്‍ തിങ്ങിനിറഞ്ഞ് കിടക്കുമ്പോള്‍ ഗുരുതര രോഗബാധിതരായ ആളുകളുടെ സ്ഥിതി കണ്‍മുന്നില്‍ വഷളാകുന്ന കാഴ്ചയാണ് ആംബുലന്‍സ് ജീവനക്കാര്‍ കാണേണ്ടി വരുന്നതെന്ന് യൂണിയന്റെ നാഷണല്‍ ആംബുലന്‍സ് ഓഫീസര്‍ ശരണ്‍ ബന്ദേഷാ പറഞ്ഞു. രോഗിക്ക് കാര്‍ പാര്‍ക്കില്‍ ചികിത്സ നല്‍കുന്ന പ്രതിസന്ധി തുടരാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്‍എച്ച്എസ് കണക്ക് പ്രകാരം ഓരോ മാസവും 45,000 രോഗികള്‍ എ&ഇയില്‍ ബെഡ് കിട്ടാനായി 12 മണിക്കൂറിലേറെ കാത്തിരിക്കുന്നുണ്ട്.

  • ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
  • തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  • ജനുവരിയില്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ കുത്തനെ കൂടും; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ജനങ്ങളുടെ പോക്കറ്റടിക്കും!
  • നവംബര്‍ 25, 26 തീയതികളില്‍ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക്; രോഗികള്‍ ദുരിതത്തിലാകും
  • ഓസ്റ്റിന്‍..ബൊയേലോ..., അടുത്തതു ക്ലോഹ് കൊടുങ്കാറ്റിന്റെ ഊഴം
  • ബജറ്റില്‍ ബാങ്കുകള്‍ക്ക് മേല്‍ കൈവെച്ചാല്‍ മോര്‍ട്ട്‌ഗേജുകള്‍ ഉയരും! ചാന്‍സലര്‍ക്ക് ലേബര്‍ എംപിമാരുടെ മുന്നറിയിപ്പ്
  • വാടകവീട് മാറാന്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും
  • ജനപിന്തുണയില്‍ കുതിച്ചു ലേബര്‍; ടോറികളും മെച്ചപ്പെട്ടു, റിഫോം നിലംപൊത്തി
  • ബ്രിട്ടീഷ് സമ്മര്‍ ടൈം കഴിഞ്ഞു; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions