യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന

സമ്പന്നരായ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി പുതിയ നിക്ഷേപക വിസ പദ്ധതി കൊണ്ടുവരുന്ന കാര്യം ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഗണിക്കുന്നു. ഒക്ടോബറിലെ ബജറ്റിന് മുന്നോടിയായി നിക്ഷേപം വര്‍ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം കൂട്ടാനുമുള്ള നടപടികളുടെ ഭാഗമായാണ് നീക്കം.

2022ല്‍ നിര്‍ത്തലാക്കിയ നിക്ഷേപക വിസ പദ്ധതി വീണ്ടും കൊണ്ടുവരുന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

നിക്ഷേപക വിസ നിലവിലില്ലാത്തത് സമ്പന്നരായ ചില വ്യക്തികള്‍ക്കും സംരംഭകര്‍ക്കും ബ്രിട്ടനില്‍ താമസമാക്കാന്‍ അനുയോജ്യമായ വിസ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കുടിയേറ്റ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് സര്‍ക്കാരാണ് 2022ല്‍ നിക്ഷേപക വിസ പദ്ധതി അവസാനിപ്പിച്ചത്. പ്രത്യേകിച്ച് റഷ്യയില്‍ നിന്നുള്ള അപേക്ഷകര്‍ അനധികൃത പണം വെളുപ്പിക്കാന്‍ ഈ പദ്ധതി ദുരുപയോഗം ചെയ്യുമെന്ന ആശങ്കയായിരുന്നു പ്രധാന കാരണം.

വിദേശ നിക്ഷേപം ആകര്‍ഷിക്കേണ്ടതിന്റെ ആവശ്യകതയും കുടിയേറ്റം സംബന്ധിച്ച പൊതുജനങ്ങളുടെ ആശങ്കകളും ഒരേസമയം നേരിടേണ്ട സാഹചര്യത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. പുതിയ പദ്ധതി നടപ്പിലാക്കിയാല്‍ സമ്പന്നരായ വിദേശ നിക്ഷേപകര്‍ക്ക് ബ്രിട്ടനില്‍ താമസിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions