നാട്ടുവാര്‍ത്തകള്‍

'ഒന്നും മറന്നിട്ടില്ല വിജയാ'; കോണ്‍ഗ്രസിലെ തര്‍ക്കത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം വെച്ച് കോട്ടയത്ത് ഫ്ലക്സ്

ഒരു ഇടവേളയ്ക്ക് ശേഷം കോട്ടയത്ത് വീണ്ടും ഫ്ലക്സ് യുദ്ധം. പിണറായി വിജയനെതിരായ ഇ ഡി കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് കോട്ടയത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്‌സില്‍ 'നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല' എന്നും 'ഒന്നും മറന്നിട്ടില്ല വിജയാ' എന്നും എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ഫ്ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസിസി ഓഫീസിന് സമീപത്തും ഗാന്ധി സ്‌ക്വയറിലും പ്രസ് ക്ലബ്ബിനു മുന്നിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉണ്ട്.

സിഎംആര്‍എല്‍ വിഷയത്തില്‍ പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡി കത്തുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം മുഴങ്ങുകയാണ്. മാത്യു കുഴല്‍നാടന്‍ എംഎല്‍എ പരസ്യവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു.

സമാനനിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും രംഗത്ത് വന്നിരുന്നു. സരിതയുടെ കയ്യില്‍ നിന്ന് ഒരു തുണ്ട് കടലാസ് വാങ്ങി ബലാത്സംഗ കേസ് എടുത്ത് ഉമ്മന്‍ ചാണ്ടിയെ സിബിഐക്ക് മുന്നില്‍ എറിഞ്ഞ് കൊടുത്ത ആളാണ് പിണറായി വിജയന്‍ എന്നായിരുന്നു മാത്യു കുഴല്‍നാടന്റെ വിമര്‍ശനം. ഒരിളവും പിണറായിക്ക് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

  • യുകെയില്‍ ഉപരിപഠനത്തിന് പോകാനിരിക്കെ മരണം; കൃപ മെറിന്റെയും ആഷ്‌ലിയുടെയും വിയോഗത്തില്‍ നാട് കണ്ണീരില്‍
  • എസ്ബിഐയ്ക്കുനേരെ സൈബര്‍ ആക്രമണം: ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍
  • മാസപ്പടി: പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
  • പത്തനംതിട്ടയില്‍ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍, കാമുകനായി തിരച്ചില്‍
  • മാസപ്പടി കേസ്; പിണറായി വിജയന്റെ ഹര്‍ജി സുപ്രീംകോടതിയില്‍, പ്രത്യേക ബെഞ്ച് രൂപീകരിച്ചു
  • കണ്ണൂര്‍ കിഫ്ബി ഭൂമി ഇടപാട്; പിണറായി വിജയനെതിരെ ആരോപണം
  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions