യു.കെ.വാര്‍ത്തകള്‍

ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!

യുകെയില്‍ ബസുകളില്‍ മൊബൈല്‍ ഫോണിലൂടെ ഉച്ചത്തില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്ന യാത്രക്കാര്‍ക്ക് 100 പൗണ്ട് വരെ പിഴ ചുമത്താന്‍ സര്‍ക്കാര്‍ നീക്കം. പൊതുഗതാഗത സംവിധാനങ്ങളിലെ സാമൂഹികവിരുദ്ധ പെരുമാറ്റങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ബസുകളിലെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്താന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അധികാരം നല്‍കാനാണ് നിര്‍ദേശം.

മൊബൈല്‍ ഫോണില്‍നിന്ന് ഉച്ചത്തില്‍ പാട്ടും വീഡിയോകളും കേള്‍പ്പിക്കുന്നത് യാത്രക്കാരുടെ അനുഭവം മോശമാക്കുന്നുവെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പറഞ്ഞു. ചെറിയ പെരുമാറ്റമാറ്റങ്ങള്‍ പോലും പൊതുഗതാഗതത്തിലെ യാത്രാനുഭവത്തില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്‌സാണ്ടറും വ്യക്തമാക്കി.

ബസുകളിലും ട്രെയിനുകളിലും മാലിന്യം വലിച്ചെറിയല്‍, ഇ-സിഗരറ്റ് ഉപയോഗം, ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം തുടങ്ങിയവ തടയുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ട്രെയിന്‍ യാത്രക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനായി 'ശബ്ദമല്ല, യാത്രയാണ് പങ്കുവെക്കേണ്ടത്' എന്ന സന്ദേശത്തോടെയുള്ള ദേശീയ പ്രചാരണവും ആരംഭിക്കും.

നിലവിലുള്ള നിയമപ്രകാരം, ശബ്ദം കുറയ്ക്കണമെന്ന നിര്‍ദേശം നിരസിക്കുന്ന ട്രെയിന്‍ യാത്രക്കാരെ പുറത്താക്കാനോ 1,000 പൗണ്ട് വരെ പിഴ ചുമത്താനോ വ്യവസ്ഥയുണ്ട്.

  • സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി
  • തൊഴിലില്ലായ്മ കുറഞ്ഞു; ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റിന് മുന്‍പ് അപ്രതീക്ഷിത വാര്‍ത്ത
  • 20 എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്
  • കോവിഡ് കാലത്തു 43,000 കെയര്‍ ഹോം അന്തേവാസികള്‍ മരണപ്പെട്ടത് സര്‍ക്കാരിനു പറ്റിയ ഗുരുതര വീഴ്ച!
  • യുകെയില്‍ സ്വകാര്യ പാര്‍ക്കിങ് പിഴകള്‍ കുതിക്കുന്നു; പിഴിയുന്നത് വര്‍ഷം 537 മില്യണ്‍ പൗണ്ട്
  • സ്റ്റോം 'ഓസ്റ്റന്‍' വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതക്കും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി
  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  • എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍സിഎന്‍ അടക്കം യൂണിയനുകള്‍
  • സ്വകാര്യ കാര്‍ പാര്‍ക്കിങ്ങില്‍ ഡ്രൈവര്‍മാരെ പിഴിയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions