യു.കെ.വാര്‍ത്തകള്‍

സ്വകാര്യ കാര്‍ പാര്‍ക്കിങ്ങില്‍ ഡ്രൈവര്‍മാരെ പിഴിയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

ബ്രിട്ടനിലെ സ്വകാര്യ കാര്‍ പാര്‍ക്കിങ്ങുകളില്‍ വാഹനമോടിക്കുന്നവര്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിനായി പുതിയ നിയമാവലി വരുന്നു. പാര്‍ക്ക് ചെയ്യണോ എന്ന് തീരുമാനിക്കാന്‍ അഞ്ച് മിനിറ്റും പാര്‍ക്കിങ് സമയം അവസാനിച്ചശേഷം പുറത്തുകടക്കാന്‍ പത്ത് മിനിറ്റും ഡ്രൈവര്‍മാര്‍ക്ക് അനുവദിക്കും. ഈ സമയപരിധിക്കുള്ളില്‍ പിഴ ചുമത്താന്‍ പാടില്ലെന്നാണ് പുതിയ ചട്ടത്തിലെ വ്യവസ്ഥ. അന്യായമായ പാര്‍ക്കിങ് പിഴകള്‍ തടയുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം വ്യക്തമാക്കി.

ജീവിതച്ചെലവ് കുറയ്ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നീതിയുക്തമായ സേവനം ഉറപ്പാക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായാണ് പുതിയ ഔദ്യോഗിക പെരുമാറ്റച്ചട്ടം അവതരിപ്പിക്കുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ വാഹനമോടിക്കുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

സ്വകാര്യ പാര്‍ക്കിങ് കമ്പനികള്‍ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് പിഴ നോട്ടീസുകളാണ് നല്‍കുന്നത്. 2025-26 കാലയളവില്‍ സ്വകാര്യ പാര്‍ക്കിങ് പിഴകളുടെ എണ്ണം റെക്കോര്‍ഡ് നിരക്കായ 1.69 കോടിയിലെത്തിയതായി റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ് ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനമാണ് വര്‍ധന. ചില സ്വകാര്യ പാര്‍ക്കിങ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതിക്കെതിരെ വ്യാപകമായ പരാതികളും ഉയര്‍ന്നിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് വാഹമോടിക്കുന്നവര്‍ക്കു ആശ്വാസകരമായ നീക്കം.

  • സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി
  • തൊഴിലില്ലായ്മ കുറഞ്ഞു; ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റിന് മുന്‍പ് അപ്രതീക്ഷിത വാര്‍ത്ത
  • 20 എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്
  • കോവിഡ് കാലത്തു 43,000 കെയര്‍ ഹോം അന്തേവാസികള്‍ മരണപ്പെട്ടത് സര്‍ക്കാരിനു പറ്റിയ ഗുരുതര വീഴ്ച!
  • യുകെയില്‍ സ്വകാര്യ പാര്‍ക്കിങ് പിഴകള്‍ കുതിക്കുന്നു; പിഴിയുന്നത് വര്‍ഷം 537 മില്യണ്‍ പൗണ്ട്
  • സ്റ്റോം 'ഓസ്റ്റന്‍' വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതക്കും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി
  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  • എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍സിഎന്‍ അടക്കം യൂണിയനുകള്‍
  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions