നാട്ടുവാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍, കാമുകനായി തിരച്ചില്‍

പത്തനംതിട്ട: പുളിക്കീഴില്‍ മൂന്ന് വയസുകാരിയുടെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ മഞ്ജുവിനെ മൂന്ന് വര്‍ഷത്തിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

കുഞ്ഞിനെ കൊലപ്പെടുത്തിയത് കാമുകനാണെന്നാണ് മഞ്ജു പൊലീസിന് നല്‍കിയ മൊഴി. 2023 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. മഞ്ജുവും കാമുകനും ഒരുമിച്ചിരിക്കുമ്പോള്‍ കുഞ്ഞ് കരഞ്ഞത് ശല്യമായതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചങ്ങനാശ്ശേരിയിലാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

എസ്‌സി പ്രമോട്ടര്‍ മുഖേന പാലക്കാട് പൊലീസിനാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊലപാതകം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കാമുകനായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നു പൊലീസ് അറിയിച്ചു.

  • യുകെയില്‍ ഉപരിപഠനത്തിന് പോകാനിരിക്കെ മരണം; കൃപ മെറിന്റെയും ആഷ്‌ലിയുടെയും വിയോഗത്തില്‍ നാട് കണ്ണീരില്‍
  • എസ്ബിഐയ്ക്കുനേരെ സൈബര്‍ ആക്രമണം: ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍
  • മാസപ്പടി: പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
  • മാസപ്പടി കേസ്; പിണറായി വിജയന്റെ ഹര്‍ജി സുപ്രീംകോടതിയില്‍, പ്രത്യേക ബെഞ്ച് രൂപീകരിച്ചു
  • കണ്ണൂര്‍ കിഫ്ബി ഭൂമി ഇടപാട്; പിണറായി വിജയനെതിരെ ആരോപണം
  • 'ഒന്നും മറന്നിട്ടില്ല വിജയാ'; കോണ്‍ഗ്രസിലെ തര്‍ക്കത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം വെച്ച് കോട്ടയത്ത് ഫ്ലക്സ്
  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions