യു.കെ.വാര്‍ത്തകള്‍

യുകെയില്‍ സ്വകാര്യ പാര്‍ക്കിങ് പിഴകള്‍ കുതിക്കുന്നു; പിഴിയുന്നത് വര്‍ഷം 537 മില്യണ്‍ പൗണ്ട്

യുകെയിലെ പ്രമുഖ സ്വകാര്യ പാര്‍ക്കിങ് കമ്പനികള്‍ പ്രതിവര്‍ഷം 537 മില്യണ്‍ പൗണ്ട് വരുമാനം നേടുന്നതായി റിപ്പോര്‍ട്ട്. ഓരോ രണ്ട് സെക്കന്‍ഡിലും ഒരു വാഹനയുടമയ്ക്ക് പാര്‍ക്കിങ് പിഴ ലഭിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.69 കോടി പിഴകളാണ് ചുമത്തിയത്. 2021-22 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 96.5 ശതമാനമാണ് വര്‍ധന.

ഓരോ പിഴയും പരമാവധി 100 പൗണ്ട് വരെയാകാം. നിലവിലെ നിരക്കില്‍ വാഹനയുടമകള്‍ക്ക് പ്രതിദിനം 46 ലക്ഷം പൗണ്ടിലധികം ചെലവുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ കമ്പനികള്‍ ഏറ്റെടുത്ത് നിയന്ത്രിക്കുന്നതാണ് പിഴകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് പാര്‍ക്കിങ് വ്യവസായ മേഖലയിലെ വിശദീകരണം.

വാഹനയുടമകളില്‍നിന്നുള്ള അന്യായമായ പിഴ ഈടാക്കല്‍ തടയാന്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. നിയമങ്ങള്‍ കൂടുതല്‍ വ്യക്തതയുള്ളതാക്കുക, പിഴ ചുമത്തുന്നതിന് മുമ്പുള്ള ഇളവ് സമയം വര്‍ധിപ്പിക്കുക, അബദ്ധങ്ങള്‍ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ പിഴ കുറയ്ക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. ഡ്രൈവര്‍മാരെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ തേടി സ്വകാര്യ പാര്‍ക്കിങ് കമ്പനികള്‍ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിങ് ഏജന്‍സിക്ക് നല്‍കിയ അപേക്ഷകളും റിപ്പോര്‍ട്ട് പരിശോധിച്ചു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 1.25 കോടിയിലധികം അപേക്ഷകളാണ് കമ്പനികള്‍ നല്‍കിയത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1.03 കോടിയായിരുന്നു. സ്വകാര്യ പാര്‍ക്കിങ് പിഴകളിലെ വര്‍ധന ബ്രിട്ടനില്‍ വാഹനയുടമകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുകയാണ്.

  • സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി
  • തൊഴിലില്ലായ്മ കുറഞ്ഞു; ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റിന് മുന്‍പ് അപ്രതീക്ഷിത വാര്‍ത്ത
  • 20 എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്
  • കോവിഡ് കാലത്തു 43,000 കെയര്‍ ഹോം അന്തേവാസികള്‍ മരണപ്പെട്ടത് സര്‍ക്കാരിനു പറ്റിയ ഗുരുതര വീഴ്ച!
  • സ്റ്റോം 'ഓസ്റ്റന്‍' വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതക്കും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി
  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  • എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍സിഎന്‍ അടക്കം യൂണിയനുകള്‍
  • സ്വകാര്യ കാര്‍ പാര്‍ക്കിങ്ങില്‍ ഡ്രൈവര്‍മാരെ പിഴിയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions