നാട്ടുവാര്‍ത്തകള്‍

മാസപ്പടി: പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയില്‍ ആശ്വാസം. സിഎംആര്‍എല്‍ കേസിലെയും മുഹമ്മദ് റിയാസിനും വീണ ടിക്കും എതിരായ ഹവാല ഇടപാടിലെയും വിജിലന്‍സ് അന്വേഷണം തടഞ്ഞു. ഒരാഴ്ചത്തേക്കാണ് അന്വേഷണം സ്റ്റേ ചെയ്തത്. പിണറായി വിജയനെ കേള്‍ക്കാതെ തീരുമാനമെടുത്തത് എന്തിനെന്നും കോടതി ചോദിച്ചു.

കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്ത സര്‍ക്കാരിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. അതിവേഗം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് കോടതി പരിഹസിച്ചു. ഇ ഡി കത്തില്‍ പ്രാഥമിക അന്വേഷണം നടത്തണമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും മുന്‍പ് ആരോപണ വിധേയരുടെ ഭാഗം കേള്‍ക്കേണ്ടെന്ന ഇഡി വാദം തള്ളി. അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് മെറിറ്റില്‍ പരിഗണിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപ്പീലിന് അനുമതി നിഷേധിച്ച ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

വിജിലന്‍സ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനടക്കം നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ 82 വയസ്സുള്ള പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സംരക്ഷണം വേണമെന്നുമാണ് അപ്പീലില്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ അപ്പീല്‍ അനുമതി നിഷേധം തെറ്റെന്നാണും പിണറായി വിജയന്‍ അപ്പീലില്‍ വാദിച്ചിരുന്നു.

  • യുകെയില്‍ ഉപരിപഠനത്തിന് പോകാനിരിക്കെ മരണം; കൃപ മെറിന്റെയും ആഷ്‌ലിയുടെയും വിയോഗത്തില്‍ നാട് കണ്ണീരില്‍
  • എസ്ബിഐയ്ക്കുനേരെ സൈബര്‍ ആക്രമണം: ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍
  • പത്തനംതിട്ടയില്‍ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍, കാമുകനായി തിരച്ചില്‍
  • മാസപ്പടി കേസ്; പിണറായി വിജയന്റെ ഹര്‍ജി സുപ്രീംകോടതിയില്‍, പ്രത്യേക ബെഞ്ച് രൂപീകരിച്ചു
  • കണ്ണൂര്‍ കിഫ്ബി ഭൂമി ഇടപാട്; പിണറായി വിജയനെതിരെ ആരോപണം
  • 'ഒന്നും മറന്നിട്ടില്ല വിജയാ'; കോണ്‍ഗ്രസിലെ തര്‍ക്കത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം വെച്ച് കോട്ടയത്ത് ഫ്ലക്സ്
  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions