നാട്ടുവാര്‍ത്തകള്‍

എസ്ബിഐയ്ക്കുനേരെ സൈബര്‍ ആക്രമണം: ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു നേരെ (എസ്ബിഐ) സൈബറാക്രമണം. ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. 3,897 ഉപഭോക്താക്കളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളാണ് ചോര്‍ന്നതെന്ന് ബാങ്ക് അറിയിച്ചു.

ചോര്‍ന്ന വിവരങ്ങളില്‍ ഉപഭോക്താക്കളുടെ പേരുകള്‍, മൊബൈല്‍ നമ്പറുകള്‍, ജനനത്തീയതികള്‍, ഇമെയില്‍, വിലാസങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതിന് പുറമെ ബ്രാന്‍ഡ് വിവരങ്ങള്‍, ഉപഭോക്തൃ തിരിച്ചറിയല്‍ വിവരങ്ങള്‍, വായ്പാ രേഖകള്‍ എന്നിവയും ചോര്‍ന്നിട്ടുണ്ട്.

വിവരച്ചോര്‍ച്ചയുടെ വ്യാപ്തിയും സ്വഭാവവും പരിശോധിക്കാന്‍ സ്വതന്ത്ര സൈബര്‍സുരക്ഷാ ഏജന്‍സിയെ നിയോഗിച്ചതായി എസ്ബിഐ അറിയിച്ചു. ഏജന്‍സി സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. അതേസമയം, വിവരച്ചോര്‍ച്ച ബാങ്കിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കില്ലെന്ന് എസ്ബിഐ അറിയിച്ചു.

  • യുകെയില്‍ ഉപരിപഠനത്തിന് പോകാനിരിക്കെ മരണം; കൃപ മെറിന്റെയും ആഷ്‌ലിയുടെയും വിയോഗത്തില്‍ നാട് കണ്ണീരില്‍
  • മാസപ്പടി: പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
  • പത്തനംതിട്ടയില്‍ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍, കാമുകനായി തിരച്ചില്‍
  • മാസപ്പടി കേസ്; പിണറായി വിജയന്റെ ഹര്‍ജി സുപ്രീംകോടതിയില്‍, പ്രത്യേക ബെഞ്ച് രൂപീകരിച്ചു
  • കണ്ണൂര്‍ കിഫ്ബി ഭൂമി ഇടപാട്; പിണറായി വിജയനെതിരെ ആരോപണം
  • 'ഒന്നും മറന്നിട്ടില്ല വിജയാ'; കോണ്‍ഗ്രസിലെ തര്‍ക്കത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം വെച്ച് കോട്ടയത്ത് ഫ്ലക്സ്
  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions