യു.കെ.വാര്‍ത്തകള്‍

20 എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്

അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതമായ പരിചരണം ലഭിക്കുതിന് ഇംഗ്ലണ്ടിലെ ഇരുപതോളം മറ്റേണിറ്റി യൂണിറ്റുകള്‍ അടയ്ക്കുന്നതാണ് നല്ലതെന്ന് എന്‍എച്ച്എസ് നേതാക്കളുടെ മുന്നറിയിപ്പ്. ഡോക്ടര്‍മാരുടെ കുറവും, ഉയരുന്ന സിസേറിയന്‍ നിരക്കും പരിഗണിച്ചാണ് ഈ മാറ്റം അനിവാര്യമാണെന്ന മുന്നറിയിപ്പ് വരുന്നത്.

പ്രസവം നടത്താന്‍ കഴിയുന്ന ആശുപത്രികളുടെ എണ്ണം ചുരുക്കുന്നത് തടയാന്‍ കഴിയില്ലെന്നാണ് എന്‍എച്ച്എസ് അലയന്‍സ് അക്യൂട്ട് കെയര്‍ ഡയറക്ടര്‍ മാത്യൂ ഹോപ്കിന്‍സിന്റെ വെളിപ്പെടുത്തല്‍. പ്രസവപരിചരണം നല്‍കുന്ന ആശുപത്രികളുടെ എണ്ണം കുറയ്ക്കുന്നതാണ് ശരിയായ നടപടിയെങ്കിലും, ഇത് രാഷ്ട്രീയ തിരിച്ചടികള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം സമ്മതിക്കുന്നു.

ഇംഗ്ലണ്ടിലെ 155 എന്‍എച്ച്എസ് യൂണിറ്റുകളിലെ കണ്‍സള്‍ട്ടന്റ് ഒബ്‌സ്റ്റെട്രീഷ്യന്‍സ് നയിക്കുന്ന 20 യൂണിറ്റുകള്‍ അടച്ചിടുകയോ, പ്രവര്‍ത്തനരീതി മാറ്റുകയോ വേണമെന്നാണ് ഹോപ്കിന്‍സ് വ്യക്തമാക്കുന്നത്. ഈ മാറ്റം നടപ്പിലാക്കാന്‍ മന്ത്രിമാരും, എംപിമാരും ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മറ്റേണിറ്റി സേവനങ്ങള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ ഗര്‍ഭിണികള്‍ പ്രസവിക്കാനായി അല്‍പ്പം ദൂരയാത്ര നടത്തേണ്ടി വരുമെന്നതാണ് പ്രധാന എതിര്‍പ്പായി മാറുന്നത്. വര്‍ഷത്തില്‍ 1500 മുതല്‍ 2000 വരെ കുഞ്ഞുങ്ങളെ ഡെലിവെറി നടത്തുന്ന ചെറിയ മറ്റേണിറ്റി യൂണിറ്റുകള്‍ നടത്തിക്കൊണ്ട് പോകുന്നത് ബുദ്ധിമുട്ടായി മാറുകയാണ്. ഒബ്‌സ്‌റ്റെട്രീഷ്യന്‍മാരുടെ ക്ഷാമമാണ് പ്രധാന തിരിച്ചടി.

  • സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി
  • തൊഴിലില്ലായ്മ കുറഞ്ഞു; ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റിന് മുന്‍പ് അപ്രതീക്ഷിത വാര്‍ത്ത
  • കോവിഡ് കാലത്തു 43,000 കെയര്‍ ഹോം അന്തേവാസികള്‍ മരണപ്പെട്ടത് സര്‍ക്കാരിനു പറ്റിയ ഗുരുതര വീഴ്ച!
  • യുകെയില്‍ സ്വകാര്യ പാര്‍ക്കിങ് പിഴകള്‍ കുതിക്കുന്നു; പിഴിയുന്നത് വര്‍ഷം 537 മില്യണ്‍ പൗണ്ട്
  • സ്റ്റോം 'ഓസ്റ്റന്‍' വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതക്കും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി
  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  • എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍സിഎന്‍ അടക്കം യൂണിയനുകള്‍
  • സ്വകാര്യ കാര്‍ പാര്‍ക്കിങ്ങില്‍ ഡ്രൈവര്‍മാരെ പിഴിയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions