യു.കെ.വാര്‍ത്തകള്‍

തൊഴിലില്ലായ്മ കുറഞ്ഞു; ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റിന് മുന്‍പ് അപ്രതീക്ഷിത വാര്‍ത്ത

യുകെയില്‍ മന്ത്രിമാരെ പോലും ഞെട്ടിച്ച് തൊഴിലില്ലായ്മ കുറഞ്ഞു. ജോണ്‍ ഹീലി തന്റെ ആദ്യ ബജറ്റ് അടുത്ത ആഴ്ച അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് യുകെയിലെ തൊഴിലില്ലാത്തവരുടെ ശതമാന കണക്കില്‍ ഇടിവ് രേഖപ്പെടുത്തിയത്.

ആഗസ്റ്റ് വരെ മൂന്ന് മാസങ്ങള്‍ക്കിടെ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനത്തിലേക്കാണ് താഴ്ന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തിലേക്ക് ഉയരുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്താക്കിയാണ് ഈ ഇടിവ്.

കൂടാതെ പേറോളിലുള്ള എംപ്ലോയീസിന്റെ എണ്ണം ആഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെ മാസങ്ങളില്‍ 13,000 വെച്ച് വര്‍ദ്ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കി. 30.3 മില്ല്യണിലേക്കുള്ള ഈ വര്‍ദ്ധന ചാന്‍സലര്‍ക്ക് മറ്റൊരു ആശ്വാസമായി.

അതേസമയം, ജോബ് വേക്കന്‍സികളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ വരെ മൂന്ന് മാസങ്ങളില്‍ 21,000 വേക്കന്‍സികള്‍ കുറഞ്ഞ് 691,000 എന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. 2021 കൊവിഡ് കാലത്തിന് ശേഷമുള്ള താഴ്ന്ന നിലയാണ് ഇത്.

യുകെയിലെ വേക്കന്‍സികള്‍ ഇപ്പോള്‍ 12 വര്‍ഷത്തെ താഴ്ന്ന നിലയിലാണ്. കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് പ്രധാനമായും വേക്കന്‍സികള്‍ കുത്തനെ കുറഞ്ഞത്. ബോണസ് ഇല്ലാതെ ശരാശരി വരുമാന വര്‍ദ്ധന 3.7 ശതമാനത്തിലാണ്. ബോണസ് കൂടി ചേര്‍ക്കുമ്പോള്‍ ഈ നിരക്ക് 3.9 ശതമാനത്തില്‍ നിന്നും 3.7 ശതമാനമായി കുറയുന്നുണ്ട്. ഇതോടെ ജോലിക്കാര്‍ക്ക് ബോണസ് ലഭിക്കുന്നത് കുറഞ്ഞതായി വ്യക്തമായി.

  • സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി
  • 20 എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്
  • കോവിഡ് കാലത്തു 43,000 കെയര്‍ ഹോം അന്തേവാസികള്‍ മരണപ്പെട്ടത് സര്‍ക്കാരിനു പറ്റിയ ഗുരുതര വീഴ്ച!
  • യുകെയില്‍ സ്വകാര്യ പാര്‍ക്കിങ് പിഴകള്‍ കുതിക്കുന്നു; പിഴിയുന്നത് വര്‍ഷം 537 മില്യണ്‍ പൗണ്ട്
  • സ്റ്റോം 'ഓസ്റ്റന്‍' വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതക്കും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി
  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  • എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍സിഎന്‍ അടക്കം യൂണിയനുകള്‍
  • സ്വകാര്യ കാര്‍ പാര്‍ക്കിങ്ങില്‍ ഡ്രൈവര്‍മാരെ പിഴിയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions