ബിസിനസ്‌

പണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് കുതിച്ചു; പലിശ നിരക്കുകള്‍ കൂടിയേക്കും

യുകെയുടെ പണപ്പെരുപ്പ നിരക്കുകള്‍ കഴിഞ്ഞ മാസം 3.5 ശതമാനത്തിലേക്ക് കുതിച്ചു. ആഗസ്റ്റിലെ 3.1 ശതമാനത്തില്‍ നിന്നുമാണ് സെപ്റ്റംബറില്‍ 3.5 ശതമാനത്തിലേക്ക് പണപ്പെരുപ്പം കുതിച്ചുചാടിയതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സ്ഥിരീകരിച്ചു. ഇന്ധനവിലയിലെ വര്‍ദ്ധനവാണ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സിന് കുതിപ്പ് സമ്മാനിച്ചത്.

ഫെബ്രുവരി അവസാനത്തോടെ യുഎസ്, ഇറാന്‍ യുദ്ധം മൂലം എണ്ണ, ഗ്യാസ് വില വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ ഇന്ധനമൊഴുക്ക് തടസ്സങ്ങള്‍ നേരിട്ടതോടെ ആഗോള തലത്തില്‍ ഇന്ധന ലഭ്യതയെ സാരമായി ബാധിച്ചു. ഇതോടൊപ്പമാണ് ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകളും വര്‍ദ്ധിക്കുന്നത് തിരിച്ചടിക്കുന്നത്.

ചാന്‍സലര്‍ ജോണ്‍ ഹീലി തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങവെയാണ് ഈ തിരിച്ചടി. ഗവണ്‍മെന്റിന്റെ സ്വന്തം കടമെടുപ്പ് ചെലവുകള്‍ 24.5 ബില്ല്യണിലേക്ക് ഉയരുമെന്ന പ്രവചനങ്ങളും ഹീലിക്ക് തിരിച്ചടിയാണ്.

പണപ്പെരുപ്പ നിരക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന ആശങ്ക ശക്തമായി. അടുത്ത മാസം ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമ്പോള്‍ പലിശകള്‍ നിലവിലെ 3.75 ശതമാനത്തില്‍ നിന്നും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം പലിശ നിരക്കുകള്‍ 4 ശതമാനത്തിന് മുകളിലത്തുമെന്നും വിപണി കണക്കുകൂട്ടുന്നു.

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions