യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ദുരിതം വിതയ്ക്കാന്‍ രണ്ടു കൊടുങ്കാറ്റുകള്‍; യാത്രാ, വൈദ്യുതി തടസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

24 മണിക്കൂനിടയില്‍ ബ്രിട്ടനില്‍ ദുരിതം വിതയ്ക്കാന്‍ രണ്ടു കൊടുങ്കാറ്റുകള്‍. ഓസ്റ്റന്‍ കൊടുങ്കാറ്റും ബോയ്‌ലോ കൊടുങ്കാറ്റും ആഞ്ഞടിക്കുമ്പോള്‍ പലയിടങ്ങളിലും യാത്രാ തടസ്സങ്ങളും വൈദ്യുതി തടസ്സങ്ങളും ഉണ്ടായേക്കും എന്നാണു മുന്നറിയിപ്പ്. പാതിരാത്രിയോടെ ഓസ്റ്റന്‍ എത്തുന്നതിന് മുന്നോടിയായി തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കാറ്റിനെതിരെയുള്ള ആംബര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ മറ്റു ഭാഗങ്ങളില്‍ മഞ്ഞ മുന്നറിയിപ്പും പ്രാബല്യത്തിലുണ്ട്.

രാവിലെ 1 മണി മുതല്‍ രാവിലെ 10 മണിവരെയാണ് ഡെവണ്‍, കോണ്‍വാള്‍ എന്നിവിടങ്ങളില്‍ ആംബര്‍ മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്. മണിക്കൂറില്‍ 60 മുതല്‍ 70 മൈല്‍ വരെ വേഗതയില്‍ കാറ്റ് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ചില പ്രദേശങ്ങളില്‍ കാറ്റ് മണിക്കൂറില്‍ 80 മൈല്‍ വരെ വേഗത കൈവരിക്കുകയും ചെയ്യും. വീടുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടെക്കുമെന്നും ചില കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപകമായും, തെക്കന്‍ വെയില്‍സ്, ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും കാറ്റിനെതിരെയുള്ള മറ്റൊരു മഞ്ഞ മുന്നറിയിപ്പ് ഇന്ന് വൈകിട്ട് 5 മണി വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.

ലണ്ടന്‍ ഉള്‍പ്പടെയുള്ള തെക്ക് കിഴക്കന്‍ പ്രദേശങ്ങള്‍, മിഡ്‌ലാന്‍ഡ്‌സ്, വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ രാത്രി 9 മണിവരെ കാറ്റിനെതിരെയുള്ള മറ്റൊരു മഞ്ഞ മുന്നറിയിപ്പു കൂടി പ്രാബല്യത്തിലുണ്ട്. മദ്ധ്യ സ്‌കോട്ട്‌ലാന്‍ഡിലും കിഴക്കന്‍ സ്‌കോട്ട്‌ലാന്‍ഡിലും രാവിലെ 6 മണി മുതല്‍ അര്‍ദ്ധരാത്രി വരെ മഴയ്‌ക്കെതിരെയുള്ള മഞ്ഞ മുന്നറിയിപ്പും നിലവില്‍ വരും. ചിലയിടങ്ങളില്‍ 60 മുതല്‍ 80 മില്ലിമീറ്റര്‍ വരെ മഴ പെയ്യാനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ബോയ്‌ലോ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട മഞ്ഞ മുന്നറിയിപ്പുകള്‍ വടക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലാന്‍ഡിലും ശനിയാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ഞായറാഴ്ച്ച രാത്രി 9 മണിവരെയായിരിക്കും പ്രാബല്യത്തില്‍ ഉണ്ടാവുക. മറ്റൊരു മഞ്ഞ മുന്നറിയിപ്പ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ശനിയാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ഞായറാഴ്ച്ച വൈകിട്ട് 3 മണിവരെയും പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.

കനത്ത മഞ്ഞ് വീഴ്ചക്കൊപ്പം വെള്ളപ്പൊക്കം ഉള്‍പ്പടെയുള്ള അടിയന്തര ഘട്ടങ്ങള്‍ ശൈത്യകാലത്ത് അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

മഴയും കൊടുങ്കാറ്റും, പെമാരിയുമൊക്കെയായിരിക്കും വരുന്ന മാസങ്ങളില്‍ ഉണ്ടാവുക എന്നാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്. വെള്ളപ്പൊക്കവും വരള്‍ച്ചയും പോലുള്ള അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങളാണ് അനുഭവപ്പെടുന്നത്.

എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായാണ് യുകെ സമീപകാലത്തു കടുത്ത ചൂട് നേരിടേണ്ടിവന്നത്. അത് പോലെയായിരിക്കും തണുപ്പ് കാലത്തു മഞ്ഞിന്റെ കാഠിന്യവും. ഒപ്പം മഴയും വെള്ളപ്പൊക്കവും കൂടിയാകുമ്പോള്‍ പറയാനുമില്ല. ആരോഗ്യ മേഖലയും കടുത്ത സമ്മര്‍ദ്ദം നേരിടുന്ന സമയം കൂടിയാണ്.

  • എന്‍എച്ച്എസ് മരുന്ന് തട്ടിപ്പ്: ഇന്ത്യന്‍ ഫാര്‍മസിസ്റ്റിനും ജീവനക്കാരനും 6വര്‍ഷം വീതം തടവ്
  • ദേശീയ അടിയന്തരാവസ്ഥ നേരിടാന്‍ വീടുകളില്‍ ഭക്ഷണവും പണവും കരുതണമെന്ന് സര്‍ക്കാര്‍
  • സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി
  • തൊഴിലില്ലായ്മ കുറഞ്ഞു; ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റിന് മുന്‍പ് അപ്രതീക്ഷിത വാര്‍ത്ത
  • 20 എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്
  • കോവിഡ് കാലത്തു 43,000 കെയര്‍ ഹോം അന്തേവാസികള്‍ മരണപ്പെട്ടത് സര്‍ക്കാരിനു പറ്റിയ ഗുരുതര വീഴ്ച!
  • യുകെയില്‍ സ്വകാര്യ പാര്‍ക്കിങ് പിഴകള്‍ കുതിക്കുന്നു; പിഴിയുന്നത് വര്‍ഷം 537 മില്യണ്‍ പൗണ്ട്
  • സ്റ്റോം 'ഓസ്റ്റന്‍' വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതക്കും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി
  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions