യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് മരുന്ന് തട്ടിപ്പ്: ഇന്ത്യന്‍ ഫാര്‍മസിസ്റ്റിനും ജീവനക്കാരനും 6വര്‍ഷം വീതം തടവ്

എന്‍എച്ച്എസിനെ 1.3 മില്യണ്‍ പൗണ്ടിന്റെ (ഏകദേശം 15 കോടി രൂപ) വ്യാജ മരുന്ന് കുറിപ്പുകളിലൂടെ കബളിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഫാര്‍മസിസ്റ്റിനും ജീവനക്കാരനും ആറുവര്‍ഷം വീതം തടവുശിക്ഷ. ജിഗ്‌നേഷ് പട്ടേല്‍ (46), റാഹില്‍ പട്ടേല്‍ (42) എന്നിവര്‍ക്കാണ് സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയുടെ ശിക്ഷ. മൂന്നാഴ്ച നീണ്ട വിചാരണയ്ക്കുശേഷമാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ മൂന്ന് കുറ്റങ്ങളും കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്ത രണ്ട് കുറ്റങ്ങളുമാണ് ഇരുവര്‍ക്കുമെതിരെ തെളിഞ്ഞത്.

വടക്കന്‍ ലണ്ടനിലെ വൈസ് ഫാര്‍മസിയുടെ ഉടമയായ ജിഗ്‌നേഷ് പട്ടേല്‍ ആക്റ്റിഫാം ലിമിറ്റഡ് എന്ന മരുന്ന് മൊത്തവ്യാപാര സ്ഥാപനവും നടത്തിയിരുന്നു. ആശുപത്രികളില്‍ മാത്രം സാധാരണയായി നല്‍കുന്ന വിലകൂടിയ മരുന്നുകള്‍ ഫാര്‍മസിയില്‍നിന്ന് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ദേശീയ ആരോഗ്യ സേവനത്തിന്റെ തട്ടിപ്പ് വിരുദ്ധ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വ്യാജ കുറിപ്പടികള്‍ ഉപയോഗിച്ച് മരുന്നുകള്‍ സ്വന്തമാക്കി യൂറോപ്പിലെ ഫാര്‍മസ്യൂട്ടിക്കല്‍ മൊത്തവ്യാപാര സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുകയായിരുന്നു ഇരുവരുമെന്ന് എന്‍എച്ച്എസ്സിഎഫ്എ ഓപ്പറേഷന്‍സ് ആന്‍ഡ് എന്‍ഗേജ്മെന്റ് വിഭാഗം മേധാവി ബെന്‍ ഹാരിസണ്‍ പറഞ്ഞു. ബ്രിട്ടനിലും യൂറോപ്പിലുമായി തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

മരുന്നുകളുടെ കുറിപ്പടി സംബന്ധിച്ച കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് എന്‍എച്ച്എസ് അധികൃതര്‍ രേഖകള്‍ പരിശോധിച്ചു. കുറിപ്പടികളില്‍ പേരുള്ള ഡോക്ടര്‍മാരുമായി നടത്തിയ പരിശോധനയില്‍, രോഗികള്‍ക്ക് ഈ മരുന്നുകള്‍ ആവശ്യമായിരുന്നുവെന്നതിന് രേഖകളില്ലെന്നും ഡോക്ടര്‍മാര്‍ അവ നിര്‍ദേശിച്ചിട്ടില്ലെന്നും വ്യക്തമായി.

സ്‌പ്രൈസല്‍, നോക്‌സാഫില്‍, അട്രിപ്ല, എവിപ്ലേറ, ടോബ്രാമൈസിന്‍, ട്രുവാഡ, വൈറീഡ് എന്നീ ഏഴ് വിലകൂടിയ മരുന്നുകളാണ് വൈസ് ഫാര്‍മസിയില്‍നിന്ന് വിതരണം ചെയ്തതായി കണ്ടെത്തിയത്. ഇത്തരം മരുന്നുകള്‍ സാധാരണ പ്രാഥമിക ആരോഗ്യപരിചരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യാറില്ല.

ചിത്രം കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ

  • യുകെയില്‍ ദുരിതം വിതയ്ക്കാന്‍ രണ്ടു കൊടുങ്കാറ്റുകള്‍; യാത്രാ, വൈദ്യുതി തടസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
  • ദേശീയ അടിയന്തരാവസ്ഥ നേരിടാന്‍ വീടുകളില്‍ ഭക്ഷണവും പണവും കരുതണമെന്ന് സര്‍ക്കാര്‍
  • സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി
  • തൊഴിലില്ലായ്മ കുറഞ്ഞു; ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റിന് മുന്‍പ് അപ്രതീക്ഷിത വാര്‍ത്ത
  • 20 എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്
  • കോവിഡ് കാലത്തു 43,000 കെയര്‍ ഹോം അന്തേവാസികള്‍ മരണപ്പെട്ടത് സര്‍ക്കാരിനു പറ്റിയ ഗുരുതര വീഴ്ച!
  • യുകെയില്‍ സ്വകാര്യ പാര്‍ക്കിങ് പിഴകള്‍ കുതിക്കുന്നു; പിഴിയുന്നത് വര്‍ഷം 537 മില്യണ്‍ പൗണ്ട്
  • സ്റ്റോം 'ഓസ്റ്റന്‍' വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതക്കും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി
  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions