യു.കെ.വാര്‍ത്തകള്‍

ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച; കുടിയേറ്റക്കാര്‍ക്ക് ആശ്വാസം

കടുത്ത കുടിയേറ്റ നിയന്ത്രണം ഭരണപക്ഷ പാര്‍ട്ടിയായ ലേബറിനെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് ഉറപ്പായതോടെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം തന്നെ മുന്‍കൈയെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ പദ്ധതികള്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കാന്‍ മടിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ നിലപാട് മാറ്റം.

ക്യാബിനറ്റിലെ ഭിന്നത പരിഹരിക്കാനാണ് ബേണ്‍ഹാമിന്റെ നീക്കങ്ങള്‍. വിദേശ ജോലിക്കാര്‍ക്ക് യുകെയില്‍ പെര്‍മനന്റ് റസിഡന്‍സ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കുന്നതിലാണ് പ്രധാന മാറ്റം വരിക.

വിദേശ പൗരന്‍മാര്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാനുള്ള സയമപരിധി 5 വര്‍ഷത്തില്‍ നിന്നും 15 വര്‍ഷമായി ഉയര്‍ത്തുന്നത് പുരോഗമന വോട്ടര്‍മാരെ അകറ്റുമെന്നാണ് എതിരാളികള്‍ ഭയക്കുന്നത്. ക്യാബിനറ്റിലും, പല ലേബര്‍ എംപിമാരും നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. നിയമനിര്‍മ്മാണത്തിനായി സഭയിലെത്തിയാല്‍ വോട്ട് ചെയ്ത് തോല്‍പ്പിക്കാനും ഇവര്‍ തയ്യാറാകുമെന്നാണ് സൂചന.

ഈ സാഹചര്യത്തിലാണ് ഇമിഗ്രേഷന്‍ നിയമങ്ങളുടെ പരിഷ്‌കാരം മയപ്പെടുത്താന്‍ പ്രധാനമന്ത്രി തയ്യാറാകുന്നത്. ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നറാണ് ഐഎല്‍ആര്‍ നല്‍കുന്നത് നിയന്ത്രിക്കുന്നത് 2021 മുതല്‍ പ്രവേശിച്ചവര്‍ക്ക് ബാധകമാക്കുന്നതിനെ പ്രധാനമായും എതിര്‍ക്കുന്നത്.

  • ജീവനക്കാരുടെ കുറവ്: എന്‍എച്ച്എസില്‍ കുട്ടികള്‍ക്ക് നീണ്ട കാത്തിരിപ്പ്
  • ആഞ്ഞ് വീശി ഓസ്റ്റന്‍ കൊടുങ്കാറ്റ്; അനേകം വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു
  • ബ്രിട്ടനില്‍ രേഖപ്പെടുത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 7 മില്ല്യണ്‍ കടന്നു!
  • പിതാവിനെതിരായ ആരോപണങ്ങളില്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചു; വെളിപ്പെടുത്തലുമായി മേഗന്‍
  • എന്‍എച്ച്എസ് മരുന്ന് തട്ടിപ്പ്: ഇന്ത്യന്‍ ഫാര്‍മസിസ്റ്റിനും ജീവനക്കാരനും 6വര്‍ഷം വീതം തടവ്
  • യുകെയില്‍ ദുരിതം വിതയ്ക്കാന്‍ രണ്ടു കൊടുങ്കാറ്റുകള്‍; യാത്രാ, വൈദ്യുതി തടസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
  • ദേശീയ അടിയന്തരാവസ്ഥ നേരിടാന്‍ വീടുകളില്‍ ഭക്ഷണവും പണവും കരുതണമെന്ന് സര്‍ക്കാര്‍
  • സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി
  • തൊഴിലില്ലായ്മ കുറഞ്ഞു; ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റിന് മുന്‍പ് അപ്രതീക്ഷിത വാര്‍ത്ത
  • 20 എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions