യു.കെ.വാര്‍ത്തകള്‍

നവംബര്‍ 25, 26 തീയതികളില്‍ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക്; രോഗികള്‍ ദുരിതത്തിലാകും

വിന്ററിന് തൊട്ടുമുമ്പ് എന്‍എച്ച്എസിനെ പ്രതിസന്ധിലാക്കാന്‍ ഇംഗ്ലണ്ടിലെ ഏറ്റവും മുതിര്‍ന്ന ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ രണ്ടുദിവസത്തെ സമരത്തിന് ഇറങ്ങുന്നു. ശമ്പളത്തിന്റെയും, ജോലി സമയത്തിന്റെയും പേരിലാണ് പണിമുടക്ക്. നവംബര്‍ 25, 26 തീയതികളിലാണ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ രണ്ട് ദിവസത്തെ പണിമുടക്ക്. ശൈത്യകാലത്ത് ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുന്നതിനിടെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികള്‍ക്ക് വലിയ തോതില്‍ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് എന്‍എച്ച്എസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പണിമുടക്ക് ദിവസങ്ങളില്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സകള്‍ മാത്രമായിരിക്കും പ്രധാനമായും ലഭ്യമാകുക. ക്രിസ്മസ് ദിനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാകും ആശുപത്രികളുടെ പ്രവര്‍ത്തനം.കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ ശരാശരി വാര്‍ഷിക വരുമാനം 1.52 ലക്ഷം പൗണ്ടാണ്.

സര്‍ക്കാരുമായി 18 മാസമായി നടത്തിയ ചര്‍ച്ചകളിലും പ്രധാന വിഷയങ്ങളില്‍ ധാരണയിലെത്താന്‍ കഴിയാത്തതാണ് സമരത്തിലേക്ക് നയിച്ചതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) അറിയിച്ചു. 2009-10 കാലയളവിനെ അപേക്ഷിച്ച് പണപ്പെരുപ്പം കണക്കിലെടുത്തുള്ള ശമ്പളത്തിന്റെ യഥാര്‍ഥ മൂല്യത്തില്‍ 25 ശതമാനം ഇടിവുണ്ടായെന്നും ഇത് പരിഹരിക്കാന്‍ നടപടി വേണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. ജോലി സമയം 10 ശതമാനം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോക്ടര്‍മാരുടെ ആശങ്കകള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ബിഎംഎ ആരോപിച്ചു. അടുത്ത വര്‍ഷത്തേക്ക് പണപ്പെരുപ്പത്തേക്കാള്‍ വളരെ കുറഞ്ഞ 2.4 ശതമാനം ശമ്പളവര്‍ധനവ് വാഗ്ദാനം ചെയ്തതാണ് സമരം പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച അവസാന ഘടകമെന്നും സംഘടന വ്യക്തമാക്കി.

അതേസമയം, ആറ് ദശലക്ഷത്തിലധികം രോഗികള്‍ ഏഴ് ദശലക്ഷത്തിലേറെ ചികിത്സകള്‍ക്കായി കാത്തിരിക്കുന്ന സാഹചര്യത്തില്‍ സമരപ്രഖ്യാപനം നിരാശാജനകമാണെന്ന് എന്‍എച്ച്എസ് അലയന്‍സ് മേധാവി സിയാറന്‍ ഡിവെയ്ന്‍ പ്രതികരിച്ചു.

  • ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
  • തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  • ജനുവരിയില്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ കുത്തനെ കൂടും; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ജനങ്ങളുടെ പോക്കറ്റടിക്കും!
  • ഓസ്റ്റിന്‍..ബൊയേലോ..., അടുത്തതു ക്ലോഹ് കൊടുങ്കാറ്റിന്റെ ഊഴം
  • ബജറ്റില്‍ ബാങ്കുകള്‍ക്ക് മേല്‍ കൈവെച്ചാല്‍ മോര്‍ട്ട്‌ഗേജുകള്‍ ഉയരും! ചാന്‍സലര്‍ക്ക് ലേബര്‍ എംപിമാരുടെ മുന്നറിയിപ്പ്
  • വാടകവീട് മാറാന്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും
  • ജനപിന്തുണയില്‍ കുതിച്ചു ലേബര്‍; ടോറികളും മെച്ചപ്പെട്ടു, റിഫോം നിലംപൊത്തി
  • ബ്രിട്ടീഷ് സമ്മര്‍ ടൈം കഴിഞ്ഞു; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട്
  • യുകെയില്‍ ആഞ്ഞടിച്ച് ബൊയെലോ കൊടുങ്കാറ്റ്; രണ്ട് മരണം, കെട്ടിടങ്ങള്‍ നിലംപൊത്തുമെന്ന് ആശങ്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions