ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
കഴിഞ്ഞ സീസണിലെ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ സ്വന്തമാക്കി. അലക്‌സിയ പ്യുട്ടയാസ് മികച്ച വനിത താരമായും തെരഞ്ഞെടുക്കപ്പെട്ടു. ലമീന്‍ യമാല്‍ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള താരങ്ങള്‍ക്കു നല്‍കുന്ന ഈ പുരസ്‌കാരത്തിന് തുടര്‍ച്ചയായ മൂന്നാം തവണയാണ് 19 വയസുകാരനായ യമാല്‍ അര്‍ഹനായത്. മികച്ച വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി വിക്കി ലോപ്പസ് ആണ് സ്വന്തമാക്കിയത്. 2025ലും വിക്കി ലോപ്പസിനായിരുന്നു വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി.
സ്പാനിഷ് ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായ ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പുരുഷ ഫുട്‌ബോള്‍ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച വനിത ഫുട്‌ബോള്‍ പരിശീലകനായി സ്പാനിഷ് പ്രഫഷനല്‍ ഫുട്‌ബോള്‍ പരിശീലകന്‍ പെരെ റോമിയുവാണ് ജേതാവായത്. സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ ഉനായ് സിമോന്‍ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. സ്പെയിന്‍ വനിത ഫുട്‌ബോള്‍ ടീമിലെ ഗോള്‍കീപ്പര്‍ കാറ്റലീന ടോമസ് കാറ്റ കോള്‍ ലച്ചിനെ മികച്ച വനിത ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗത്തില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജി മികച്ച ക്ലബിനുള്ള പുരസ്‌കാരം വീണ്ടും സ്വന്തമാക്കി. വനിത വിഭാഗത്തില്‍ ബാര്‍സിലോനയാണ് ജേതാക്കള്‍. ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ മികച്ച പുരുഷ സ്‌ട്രൈക്കറായും മെക്‌സിക്കന്‍ ഫുട്‌ബോള്‍ കളിക്കാരിയായ വെറോണിക്ക ചാര്‍ലിന്‍ കോറലിനെ വനിത സ്‌ട്രൈക്കറായം തെരഞ്ഞെടുത്തു.