നാട്ടുവാര്‍ത്തകള്‍

ബം​ഗാളില്‍ 11ാം ക്ലാസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു


പശ്ചിമ ബംഗാളില്‍ ബലാംത്സംഗ കേസ് പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 11ാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രഹ്ലാദ് ദാസാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ തെളിവെടുപ്പിനിടെയായിരുന്നു സംഭവം.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഗായ്ഘട്ടയില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 17കാരിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിന് സമീപത്തുനിന്ന് കണ്ടെത്തി.

രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടിയുടെ ബന്ധുവായ പ്രഹ്ലാദ് ദാസിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിന്റെ ഭാഗമായി പ്രതിയെ സംഭവസ്ഥലത്തെത്തിക്കുകയും ചെയ്തു.

തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ പ്രതി സബ് ഇന്‍സ്പെക്ടറുടെ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുത്ത് പൊലീസിന് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് സമീപത്തെ കുളത്തിലേക്ക് ചാടിയ പ്രതിക്കുനേരെ പൊലീസും വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏറ്റുമുട്ടലിനിടെ ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് പരിക്കേറ്റതായും പൊലീസ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പൊലീസ് ഏറ്റുമുട്ടലാണിത്.

  • ചേരാനെല്ലൂര്‍ അപകടത്തില്‍ പൊലീസിന് വീഴ്ചയെന്ന് ചെന്നിത്തല; പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍
  • വേളാങ്കണ്ണിയിലെത്തിയ 15 കാരികളെ ബലാത്സംഗം ചെയ്ത 2 മലയാളി യുവാക്കള്‍ അറസ്റ്റില്‍
  • സൗദിയില്‍ രണ്ടിടത്ത് മിസൈല്‍ ആക്രമണം; ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി
  • യുകെയില്‍ ഉപരിപഠനത്തിന് പോകാനിരിക്കെ മരണം; കൃപ മെറിന്റെയും ആഷ്‌ലിയുടെയും വിയോഗത്തില്‍ നാട് കണ്ണീരില്‍
  • എസ്ബിഐയ്ക്കുനേരെ സൈബര്‍ ആക്രമണം: ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍
  • മാസപ്പടി: പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
  • പത്തനംതിട്ടയില്‍ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍, കാമുകനായി തിരച്ചില്‍
  • മാസപ്പടി കേസ്; പിണറായി വിജയന്റെ ഹര്‍ജി സുപ്രീംകോടതിയില്‍, പ്രത്യേക ബെഞ്ച് രൂപീകരിച്ചു
  • കണ്ണൂര്‍ കിഫ്ബി ഭൂമി ഇടപാട്; പിണറായി വിജയനെതിരെ ആരോപണം
  • 'ഒന്നും മറന്നിട്ടില്ല വിജയാ'; കോണ്‍ഗ്രസിലെ തര്‍ക്കത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം വെച്ച് കോട്ടയത്ത് ഫ്ലക്സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions