സിനിമ

ഇമ്രാന്‍ ഖാന് നവംബര്‍ രണ്ട് വരെ ഇന്ത്യയില്‍ തുടരാമെന്ന് ബോബെ ഹൈക്കോടതി


ഇന്ത്യ വിടണമെന്ന നോട്ടീസില്‍ നടന്‍ ഇമ്രാന്‍ ഖാന് താല്‍കാലിക ആശ്വാസം. ഒക്ടോബര്‍ 28നുള്ളില്‍ ഇന്ത്യ വിടണമെന്ന എന്നാവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (എഫ്ആര്‍ആര്‍ഒ) പുറപ്പെടുവിപ്പിച്ച നോട്ടീസിലാണ് നടന്‍ ഇമ്രാന്‍ ഖാന് ബോംബെ ഹൈക്കോടതി താത്ക്കാലിക ഇളവ് നല്‍കിയത്. ഇമ്രാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇളവ് അനുവദിച്ചത്. നവംബര്‍ രണ്ടിലേക്ക് കേസിന്റെ ഹര്‍ജി നീട്ടിയ കോടതി അതുവരെ രാജ്യത്ത് തുടരാമെന്ന് വ്യക്തമാക്കി. നവംബര്‍ രണ്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണി വരെ നടന് ഇന്ത്യയില്‍ തുടരാനാകും.

കേന്ദ്ര സര്‍ക്കാരിനു വേണ്ടി വാദിക്കുന്ന അഡ്വക്കേറ്റ് വെങ്കട്ടേഷ് ധോണ്ട് കൂടുതല്‍ സമയം ആവശൃപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപ്പെടല്‍ ഉണ്ടായത്. ഒരു നടപടിയും ഈ സമയം നടനു നേരെ ഉണ്ടാകില്ലെന്നും കോടതി ഉറപ്പു നല്‍കി.കേസ് പരിഗണിക്കുന്നത് നവംബര്‍ 2ന് ഉച്ചയ്ക്ക് 3 മണിയിലേക്കാണ് മാറ്റിയത്. അടുത്ത വാദം കേള്‍ക്കുന്നതുവരെ എഫ്ആര്‍ആര്‍ഒ ഉത്തരവ് നടപ്പിലാക്കുന്നതും നീട്ടിയാണ് കോടതി ഉത്തരവിട്ടത്.

ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന്‍ യുഎസ് പൗരനും 'ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ' (ഒസിഐ)കാര്‍ഡുടമയുമാണ്. രാജ്യം വിടണമെന്ന എഫ്ആര്‍ആര്‍ഒയുടെ നോട്ടീസിനെതിരെ അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നായിരുന്നു മുംബൈ പൊലീസ് നടന് നോട്ടീസ് അയച്ചത്. ഒക്ടോബര്‍ 28നകം ഇന്ത്യ വിടണമെന്നാണ് നോട്ടീസിലെ ആവശ്യം.

  • നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി
  • 'അപമര്യാദയായി പെരുമാറി'; നടന്‍ ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി
  • ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍- അനുപമ പരമേശ്വരന്‍
  • കാവ്യ മാരന്‍ - അനിരുദ്ധ് രവിചന്ദര്‍ കല്യാണം ഗ്രീസില്‍! റിസപ്ഷന്‍ ആഘോഷമാക്കും
  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions