നാട്ടുവാര്‍ത്തകള്‍

നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; സുഹൈല്‍ അടക്കം നാല് പ്രതികള്‍ക്കും ജാമ്യമില്ല

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെ നാല് പ്രതികള്‍ക്കും ജാമ്യമില്ല. എറണാകുളം അഡീ. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. സുഹൈലിന് പുറമെ നിനവ്, ജോയല്‍, അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്.

പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി കോടതി തള്ളിയിരുന്നു. പിന്നാലെ 14 ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പുതിയ സിസിടിവി ദൃശ്യങ്ങളും തെളിവുകളും ശബ്ദരേഖയും ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

സുഹൈലിന് കുരുക്കായി മാറിയത് മൂന്നാം പ്രതി ജോയലിന്റെ ശബ്ദ രേഖയാണ്. സുഹൈല്‍ മദ്യപിച്ച് അമിത വേഗതയില്‍ വാഹനം ഓടിച്ചു. സുഹൈല്‍ നന്നായി മദ്യപിച്ചിരുന്നു. വരുന്ന വഴിക്ക് കാര്‍ സ്‌കൂട്ടറില്‍ തട്ടി. മൂന്നുപേര്‍ മരിച്ചു. ഞങ്ങള്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു എന്നായിരുന്നു അപകട ശേഷം പ്രതി ജോയല്‍ സുഹൃത്തിന് ആയച്ച ശബ്ദ രേഖയില്‍ പറഞ്ഞിരുന്നത്. നാട്ടുകാര്‍ വന്നപ്പോള്‍ വാപ്പ നോക്കിക്കോളും എന്ന് സുഹൈല്‍ പറഞ്ഞതായും ശബ്ദരേഖ വ്യക്തമാക്കുന്നുണ്ട്.

  • ചേരാനെല്ലൂര്‍ അപകടത്തില്‍ പൊലീസിന് വീഴ്ചയെന്ന് ചെന്നിത്തല; പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍
  • ബം​ഗാളില്‍ 11ാം ക്ലാസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
  • വേളാങ്കണ്ണിയിലെത്തിയ 15 കാരികളെ ബലാത്സംഗം ചെയ്ത 2 മലയാളി യുവാക്കള്‍ അറസ്റ്റില്‍
  • സൗദിയില്‍ രണ്ടിടത്ത് മിസൈല്‍ ആക്രമണം; ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി
  • യുകെയില്‍ ഉപരിപഠനത്തിന് പോകാനിരിക്കെ മരണം; കൃപ മെറിന്റെയും ആഷ്‌ലിയുടെയും വിയോഗത്തില്‍ നാട് കണ്ണീരില്‍
  • എസ്ബിഐയ്ക്കുനേരെ സൈബര്‍ ആക്രമണം: ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍
  • മാസപ്പടി: പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
  • പത്തനംതിട്ടയില്‍ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍, കാമുകനായി തിരച്ചില്‍
  • മാസപ്പടി കേസ്; പിണറായി വിജയന്റെ ഹര്‍ജി സുപ്രീംകോടതിയില്‍, പ്രത്യേക ബെഞ്ച് രൂപീകരിച്ചു
  • കണ്ണൂര്‍ കിഫ്ബി ഭൂമി ഇടപാട്; പിണറായി വിജയനെതിരെ ആരോപണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions