യു.കെ.വാര്‍ത്തകള്‍

ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്

യൂറോപ്യന്‍ യൂണിയനുമായുള്ള സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതില്‍ ഹിതപരിശോധന നടത്തുമെന്ന സൂചനയ്ക്ക് പിന്നാലെ വിശദീകരണവുമായി ഡൗണിംഗ് സ്ട്രീറ്റ്. റഫറണ്ടം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും പൊതുജനങ്ങളുടെ അഭിപ്രായം എങ്ങനെ തേടണമെന്ന കാര്യത്തില്‍ മുന്‍കൂട്ടി നിലപാട് പ്രഖ്യാപിക്കില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. റഫറണ്ടം നടത്താതെ സഞ്ചാരസ്വാതന്ത്ര്യം കൊണ്ടുവരാനാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം നേരത്തെ 'ഇല്ല' എന്ന് മറുപടി നല്‍കിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ മറ്റൊരു ഹിതപരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്.

എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പിന്നീട് വിശദീകരിച്ചു. പൊതുജനങ്ങളുമായി കൂടിയാലോചന നടത്തേണ്ട രീതി സംബന്ധിച്ച് ഇപ്പോള്‍ പ്രഖ്യാപനമുണ്ടാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി വക്താവും അറിയിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത ബേണ്‍ഹാം തള്ളി. എങ്കിലും , ഭാവിയില്‍ സ്വീകരിക്കാവുന്ന സമീപനങ്ങളെക്കുറിച്ച് ചര്‍ച്ച ആരംഭിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ബ്രിട്ടീഷ് ജനതയുടെ അഭിപ്രായത്തെ മറികടന്ന് മുന്നോട്ടുപോകില്ലെന്നും ബേണ്‍ഹാം വ്യക്തമാക്കി.

  • 13 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര പീഡനം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം
  • പത്തിലൊന്ന് സീനിയര്‍ ഡോക്ടര്‍മാരുടെ വരുമാനം 200,000 പൗണ്ടിന് മുകളില്‍; പുറത്തുവിട്ട് ഔദ്യോഗിക കണക്കുകള്‍
  • ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
  • തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  • ജനുവരിയില്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ കുത്തനെ കൂടും; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ജനങ്ങളുടെ പോക്കറ്റടിക്കും!
  • നവംബര്‍ 25, 26 തീയതികളില്‍ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാരുടെ പണിമുടക്ക്; രോഗികള്‍ ദുരിതത്തിലാകും
  • ഓസ്റ്റിന്‍..ബൊയേലോ..., അടുത്തതു ക്ലോഹ് കൊടുങ്കാറ്റിന്റെ ഊഴം
  • ബജറ്റില്‍ ബാങ്കുകള്‍ക്ക് മേല്‍ കൈവെച്ചാല്‍ മോര്‍ട്ട്‌ഗേജുകള്‍ ഉയരും! ചാന്‍സലര്‍ക്ക് ലേബര്‍ എംപിമാരുടെ മുന്നറിയിപ്പ്
  • വാടകവീട് മാറാന്‍ കൂടുതല്‍ സ്വാതന്ത്ര്യം; ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions