ബ്ലാക്ക്പൂള്‍: മക്കളുടെ നല്ലൊരു ഭാവി മുന്നില്‍ക്കണ്ടാണ് ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് സ്വദേശി ജെയിംസ് മാത്യുവും ഭാര്യയും യുകെയിലേക്ക് എത്തിയത്. എന്നാല്‍ സ്വപ്നം കണ്ട ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കും മുന്നേ തന്നെ കാന്‍സന്‍ വില്ലനായി രോഗം ജെയിംസിനെ കീഴടക്കുകയായിരുന്നു. അന്നനാളത്തില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് 57കാരനായ ജയിംസ് കഴിഞ്ഞ ദിവസം കുടുംബത്തെ വിട്ടു യാത്രയായത്.
2024 മാര്‍ച്ച് 10നാണ് ജെയിംസും കുടുംബവും മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് യുകെയിലെത്തിയത്. 2025 മെയ് മാസത്തിലാണ് ജെയിംസിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. പ്രിയപ്പെട്ടവന്റെ അന്ത്യാഭിലാഷം പോലെ മൃതദേഹം നാട്ടിലെത്തിക്കാനും സംസ്കാര ചടങ്ങുകള്‍ നടത്തുന്നതിനും ശ്രമിക്കുകയാണ് ഭാര്യ ഷിനി ഇപ്പോള്‍.
ഷിനിക്ക് ഡൊമസ്റ്റിക് കെയര്‍ മേഖലയിലാണു ജോലി. മക്കള്‍ - ആനലിസ ജെയ്ംസ് (12), അസേലിയ റോസ് ജെയ്ംസ് (10), അന്റോണിയോ ജെയ്ംസ് (10).