യുകെയിലെ ഹാര്‍ലോയില്‍ മലയാളി യുവാവ് മരണമടഞ്ഞു. എറണാകുളം സ്വദേശി ജോയ്‌സ് ജോണി(39) യാണ് മരണമടഞ്ഞത്. എറണാകുളം വൈറ്റില ചമ്പക്കരയില്‍ മാമ്പിള്ളില്‍ ഹൗസില്‍ കുടുംബാംഗമാണ്.
ഭാര്യ അഞ്ജന പോള്‍ ഹാര്‍ലോ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തുവരികയാണ്. ഏക മകള്‍ റാഹേല്‍.
മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍പിന്നീട് അറിയിക്കുന്നതാണ്.
ജോയ്‌സ് ജോണിയുടെ പെട്ടെന്നുള്ള വിയോഗത്തില്‍ ഞെട്ടലിലാണ് ഹാര്‍ലോ മലയാളി സമൂഹം.