നാട്ടുവാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ്; ഖര്‍ഗെയുടെ വസതിയില്‍ വേദിയൊരുങ്ങി


ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനുമെതിരായ 'വോട്ട് ചോരി' പ്രചാരണം ശക്തമാക്കാന്‍ ഇന്ത്യാ സഖ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ് നാളെ നടക്കും. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ പരിപാടി സംഘടിപ്പിക്കാനുള്ള അനുമതി നിഷേധിച്ചതിനാല്‍ രാജാജി മാര്‍ഗിലുള്ള മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ പരിപാടി നടത്താനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും ഖര്‍ഗെയുടെ വസതിയിലെത്തി.

പ്രതീകാത്മക ഇംപീച്ച്‌മെന്റ് പരിപാടിയില്‍ മുന്‍ ലോക്‌സഭ സ്പീക്കര്‍ മീര കുമാര്‍ സ്പീക്കര്‍ കസേരയില്‍ ഇരിക്കും. മല്ലികാര്‍ജുന്‍ ഖര്‍ഗെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. രാഹുല്‍ ഗാന്ധിയാവും അവസാനം സംസാരിക്കുക. പ്രതിഷേധങ്ങള്‍ മനസിലാക്കി ഗ്യാനേഷ് കുമാര്‍ രാജി വെക്കും എന്നാണ് കരുതുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. 'ജനങ്ങളുടെ ആഗ്രഹ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് നാളെ നടക്കാന്‍ പോകുന്നത്. ജനങ്ങള്‍ എത്താതെ ഇരിക്കാന്‍ സര്‍ക്കാര്‍ ബസുകളും ട്രെയിനുകളും തടയുന്നു. എന്നാല്‍ ഇതിനെ ഒക്കെ അതിജീവിച്ച് ജനങ്ങള്‍ ഒഴുകി എത്തും' ബ്രിട്ടാസ് പറഞ്ഞു.

ഗ്യാനേഷ് കുമാറിനെ നീക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒന്നിലധികം ഇംപീച്ച്മെന്റ് പ്രമേയങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ആവശ്യമായ അംഗബലമുണ്ടായിട്ടും അവ പരിഗണിച്ചില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതോടെയാണ് പൊതുജനങ്ങള്‍ക്കിടയില്‍ പ്രതീകാത്മകമായി ഇംപീച്ച്മെന്റ് നടത്താന്‍ തീരുമാനിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. ഈ വര്‍ഷം ഏപ്രിലില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കാനുള്ള പ്രതിപക്ഷത്തിന്റെ പ്രമേയങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അധ്യക്ഷന്മാര്‍ തള്ളിയിരുന്നു.

നാളെ നടക്കുന്ന പരിപാടിക്കായി ഖര്‍ഗെയുടെ വസതിയുടെ മുറ്റത്ത് വലിയ വേദി ഒരുക്കിയിട്ടുണ്ട്. പ്രതീകാത്മക വിചാരണയും പാര്‍ലമെന്റിലെയും കോടതികളിലെയും നടപടികളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ക്കൊപ്പം പ്രമുഖ നിയമവിദഗ്ധര്‍, അഭിഭാഷകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിക്കും. എസ്‌ഐആര്‍ ബാധിക്കപ്പെട്ടവരെയും പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രചാരണത്തിന് രണ്ടാഴ്ചത്തെ ഇടവേളയുണ്ടായതിന് ശേഷമാണ് നാളെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

  • മന്ത്രിമാരുടെ ശമ്പളം 1.22 ലക്ഷമാക്കി ഉയര്‍ത്തി, എംഎല്‍എമാര്‍ക്ക് 98,000
  • നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; സുഹൈല്‍ അടക്കം നാല് പ്രതികള്‍ക്കും ജാമ്യമില്ല
  • ചേരാനെല്ലൂര്‍ അപകടത്തില്‍ പൊലീസിന് വീഴ്ചയെന്ന് ചെന്നിത്തല; പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍
  • ബം​ഗാളില്‍ 11ാം ക്ലാസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
  • വേളാങ്കണ്ണിയിലെത്തിയ 15 കാരികളെ ബലാത്സംഗം ചെയ്ത 2 മലയാളി യുവാക്കള്‍ അറസ്റ്റില്‍
  • സൗദിയില്‍ രണ്ടിടത്ത് മിസൈല്‍ ആക്രമണം; ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി
  • യുകെയില്‍ ഉപരിപഠനത്തിന് പോകാനിരിക്കെ മരണം; കൃപ മെറിന്റെയും ആഷ്‌ലിയുടെയും വിയോഗത്തില്‍ നാട് കണ്ണീരില്‍
  • എസ്ബിഐയ്ക്കുനേരെ സൈബര്‍ ആക്രമണം: ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍
  • മാസപ്പടി: പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
  • പത്തനംതിട്ടയില്‍ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍, കാമുകനായി തിരച്ചില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions