ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം ഭവനവില വര്‍ദ്ധനവുകള്‍ രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വേഗതയില്‍. ഒക്ടോബറില്‍ കേവലം 0.5% വാര്‍ഷിക നിരക്ക് വളര്‍ച്ച മാത്രമാണ് ഭവനവിപണിയില്‍ ദൃശ്യമായത്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയരുന്നത് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ വിപണിയില്‍ നിന്നും തള്ളുന്നതാണ് ഇതിന് പ്രധാന കാരണം.
2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. സെപ്റ്റംബറില്‍ 0.8 ശതമാനമായിരുന്നു വിലവര്‍ധന. പ്രമുഖ മോര്‍ട്ട്‌ഗേജ് വായ്പാദാതാക്കളായ നാഷണല്‍വൈഡ് ബില്‍ഡിങ് സൊസൈറ്റിയുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാസാടിസ്ഥാനത്തില്‍ ഒക്ടോബറില്‍ വീടുകളുടെ വിലയില്‍ മാറ്റമുണ്ടായില്ല. സെപ്റ്റംബറില്‍ നേരത്തെ കണക്കാക്കിയ 0.3 ശതമാനം ഇടിവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിപണിയിലെ വായ്പാ പലിശ നിരക്കുകള്‍ ഉയരുന്നത് വീട് വാങ്ങാന്‍ താല്‍പര്യമുള്ളവരെ പിന്തിരിപ്പിക്കുന്നതാണ് വിലവര്‍ധന കുറയാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഇറാന്‍ യുഎസ് സംഘര്‍ഷങ്ങള്‍ ഊര്‍ജവില ഉയര്‍ത്തുകയും പണപ്പെരുപ്പ ആശങ്കകള്‍ ശക്തമാക്കുകയും ചെയ്യുന്നുവെന്ന് നാഷണല്‍വൈഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയര്‍ത്തുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
ഫെബ്രുവരി അവസാനം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഈ വര്‍ഷം പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ വിപണിയില്‍ കുറഞ്ഞിരുന്നു. പകരം പലിശനിരക്ക് ഉയരാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഭാഗമായി രണ്ട്, അഞ്ച് വര്‍ഷത്തെ സ്ഥിരപലിശ മോര്‍ട്ട്‌ഗേജ് വായ്പകളുടെ ചെലവും വര്‍ധിച്ചു.
നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി അടുത്ത ആഴ്ച നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. നിലവിലെ 3.75 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി ബാങ്ക് നിരക്ക് ഉയര്‍ത്താനാണ് സാധ്യത.
ഒക്ടോബറില്‍ യുകെയിലെ ശരാശരി പ്രോപ്പര്‍ട്ടി വില 273,566 പൗണ്ടിലാണ് എത്തിനില്‍ക്കുന്നതെന്ന് നേഷന്‍വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഉയര്‍ന്ന കടമെടുപ്പ് ചെലവുകള്‍ നേരിടുന്നതാണ് വിപണിയിലെ മെല്ലെപ്പോക്കിന് കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. രണ്ട് വര്‍ഷത്തെ ശരാശരി മോര്‍ട്ട്‌ഗേജ് 5.97 ശതമാനത്തിലുമാണ്.