യു.കെ.വാര്‍ത്തകള്‍

കൊടുങ്കാറ്റും പേമാരിയും മാറി; ഇനി ചൂടേറിയ കാലാവസ്ഥ

മൂന്നു കൊടുങ്കാറ്റും പേമാരിയും ദുരിതം വിതച്ച ബ്രിട്ടനില്‍ ഇനി ചൂടേറിയ കാലാവസ്ഥ. തുടര്‍ച്ചയായി പത്ത് ദിവസം വരെ മഴയില്ലാത്ത കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട് . ഒക്ടോബര്‍ അവസാനത്തോടെ ഓസ്റ്റിന്‍, ബോയ്ലോ, ക്ലോഹ് എന്നീ കൊടുങ്കാറ്റുകള്‍ തുടര്‍ച്ചയായി വീശിയതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മഴയേറിയ ആഴ്ചയാണ് ഇംഗ്ലണ്ടില്‍ കഴിഞ്ഞതെന്ന് പരിസ്ഥിതി ഏജന്‍സി അറിയിച്ചിരുന്നു.

എന്നാല്‍ വരും ദിവസങ്ങളില്‍ ഉയര്‍ന്ന അന്തരീക്ഷമര്‍ദം ശക്തമാകുന്നതോടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ടതും ശാന്തവുമായ കാലാവസ്ഥ അനുഭവപ്പെടും. കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. നേരിയ കാറ്റ് തുടരുമെങ്കിലും രാവിലെ മൂടല്‍മഞ്ഞും കനത്ത മഞ്ഞും രൂപപ്പെടാന്‍ സാധ്യതയുണ്ട്.

ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞ് മാറാന്‍ വൈകുന്നത് ദൃശ്യപരിധി കുറയ്ക്കുകയും ഗതാഗതത്തെ ബാധിക്കുകയും ചെയ്‌തേക്കാം. മഞ്ഞ് മാറുന്നതോടെ തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെങ്കിലും ചില പ്രദേശങ്ങളില്‍ താഴ്ന്ന മേഘങ്ങള്‍ നിലനില്‍ക്കും.

ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ശനിയാഴ്ച വൈകുന്നേരം പുറത്തിറങ്ങുന്നവര്‍ക്ക് പൊതുവേ വരണ്ട കാലാവസ്ഥ അനുകൂലമാകും. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡിലെ വെസ്റ്റേണ്‍ ഐല്‍സ് മേഖലയില്‍ ഇടയ്ക്കിടെ മഴയുണ്ടാകാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആകാശം തെളിഞ്ഞതും കാറ്റ് കുറഞ്ഞതുമായ കാലാവസ്ഥയായിരിക്കും.

  • ഹോം സെക്രട്ടറിയുടെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍; കുടിയേറ്റക്കാര്‍ക്ക് ആകാംക്ഷ
  • എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെറിറ്റോടെ എല്‍എല്‍എം കരസ്ഥമാക്കി മലയാളി
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നു; യുകെയിലെ ഭവനവില വര്‍ധന രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍
  • ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലിലേക്ക് തിരിച്ചയക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം 28% കൂടി
  • കുടുംബങ്ങളുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1050 പൗണ്ടിന്റെ ഇടിവ്!
  • യുകെ വിന്റര്‍ ദുരിതത്തിലേയ്ക്ക്; രണ്ടാഴ്ച്ചക്കകം താപനില മൈനസ് രണ്ടിലേക്ക് വീഴും
  • ബജറ്റിലെ ഇന്‍കംടാക്‌സ് വര്‍ധന വാടക നിരക്കുകള്‍ കൂട്ടാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉടമകള്‍
  • ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ടിക് ടോക്കും സ്‌നാപ്ചാറ്റും ഉള്‍പ്പെടും
  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  • എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ പെരുകിയത് 850%!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions