നാട്ടുവാര്‍ത്തകള്‍

എം എ യൂസഫലിക്കെതിരായ വ്യജ പ്രചരണം: മാപ്പ് പറഞ്ഞ് യൂട്യൂബര്‍ ഷാജന്‍ സ്കറിയ


കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയ്‌ക്കെതിരെയുള്ള വ്യാജ പ്രചരണത്തില്‍ മാപ്പ് പറഞ്ഞ് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ. വ്യാജ പ്രജാരണങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ നടത്തിയ പരാമര്‍ങ്ങള്‍ തെറ്റാണെന്ന് മനസിലാക്കിയെന്നും പിന്‍വലിക്കുകയാണെന്നും യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിശദീകരണ വീഡിയോയില്‍ ഷാജന്‍ സ്കറിയ പറയുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വീഡിയോയിലെ പരാമര്‍ശത്തില്‍ യൂസഫലി നിയമനടപടി സ്വീകരിച്ചതോടെയാണ് ക്ഷമാണവുമായി ഷാജന്‍ സ്‌കറിയ രംഗത്തെത്തിയത്. 10 കോടി നഷ്ടപരിഹാര ആവശ്യപ്പെട്ടാണ് ലുലു ഗ്രൂപ്പ് മാനനഷ്ട ക്കേസ് കേസ് നല്‍കിയത്. മാപ്പ് പറയണം എന്നും ആവശ്യമുണ്ടായിരുന്നു. യൂസഫ് അലിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉദ്ധേശിച്ചിട്ടില്ലെന്നാണ് പുറത്തുവന്ന വീഡിയോയില്‍ ഷാജന്‍ സ്‌കറിയ പറയുന്നത്.

2020 നവംബറിലാണ് കേസിനാസ്പതമായ വീഡിയോ മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിച്ചത്. ഇതില്‍ യൂസഫലിയ്‌ക്കെതിരെ സ്വര്‍ണ്ണക്കടത്തടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. യൂസഫലിയ്ക്ക് പുറമെ ഫഹാസ് അഷ്‌റഫിനെതിരെയും ഈ വിഡിയോയില്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് വ്യാജ പ്രചരണങ്ങളില്‍ ലുലു ഗ്രൂപ്പ് നിയമനടപടി സ്വീകരിച്ചത്.

എം എ യൂസഫലി മൂന്ന് സംസ്ഥാനങ്ങളിലായി മറുനാടനെതിരെ ആറോളം കേസുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ഡല്‍ഹി ഹൈക്കോടതിയിലെ കേസ്സാണ്, അതിന്റെ വിധി പ്രകാരം യൂസഫലിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നീക്കം ചെയ്തിട്ടുണ്ട്.

  • ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാന്‍ ഇന്ത്യാ സഖ്യം; രാഷ്ട്രപതിയെ വീണ്ടും കാണും
  • ഗ്യനേഷ് കുമാറിനെതിരെ 'ഇന്ത്യ' മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ്
  • ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടിലെ മൂന്നുപേര്‍ മരിച്ച നിലയില്‍
  • പഠനത്തിനായി യുകെയിലേക്ക് പോയ യുവതി പൂനെയില്‍ മരിച്ച നിലയില്‍
  • പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍
  • മന്ത്രിമാരുടെ ശമ്പളം 1.22 ലക്ഷമാക്കി ഉയര്‍ത്തി, എംഎല്‍എമാര്‍ക്ക് 98,000
  • ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ്; ഖര്‍ഗെയുടെ വസതിയില്‍ വേദിയൊരുങ്ങി
  • നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; സുഹൈല്‍ അടക്കം നാല് പ്രതികള്‍ക്കും ജാമ്യമില്ല
  • ചേരാനെല്ലൂര്‍ അപകടത്തില്‍ പൊലീസിന് വീഴ്ചയെന്ന് ചെന്നിത്തല; പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍
  • ബം​ഗാളില്‍ 11ാം ക്ലാസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions