യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ കനത്ത മൂടല്‍മഞ്ഞ്; യാത്രാതടസം, മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്

ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ യാത്രാതടസ്സമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. ഞായറാഴ്ച രാവിലെ വരെ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. സ്റ്റോക്ക്-ഓണ്‍-ട്രെന്റ് മുതല്‍ ഈസ്റ്റ്, വെസ്റ്റ് മിഡ്ലാന്‍ഡ്സിന്റെ വിവിധ ഭാഗങ്ങളിലൂടെയും പടിഞ്ഞാറ് എക്‌സീറ്റര്‍ മുതല്‍ കിഴക്ക് ബ്രൈറ്റണ്‍ വരെയുമാണ് മുന്നറിയിപ്പ് ബാധകമാകുന്നത്.

കനത്ത മൂടല്‍മഞ്ഞ് കാരണം ചില പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 50 മീറ്ററില്‍ താഴെയാകാന്‍ സാധ്യതയുണ്ട്. ഇതോടെ റോഡ് യാത്രകള്‍ മന്ദഗതിയിലാകാനും ബസ്, ട്രെയിന്‍ സര്‍വീസുകള്‍ വൈകാനും സാധ്യതയുണ്ട്. വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്യാനും ഇടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്രിട്ടന് മുകളില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന മര്‍ദമേഖലയും കാറ്റിന്റെ അഭാവവുമാണ് മൂടല്‍മഞ്ഞ് ശക്തമാകാന്‍ കാരണമെന്ന് മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകന്‍ ടോം മോര്‍ഗന്‍ പറഞ്ഞു. വാരാന്ത്യത്തിലും അടുത്ത ആഴ്ചയുടെ തുടക്കത്തിലും മൂടല്‍മഞ്ഞ് തുടരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions