യു.കെ.വാര്‍ത്തകള്‍

റിഫോം പാര്‍ട്ടിയെ പിന്നിലാക്കി ടോറി പാര്‍ട്ടി; കെമി ബേഡനോക്കിന് വന്‍ മുന്നേറ്റം


റിഫോം യുകെയും, നിഗല്‍ ഫരാഗും ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് കെമി ബേഡനോക്കിന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരിച്ചുവരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അഭിപ്രായ സര്‍വേയില്‍ വന്‍ മുന്നേറ്റം ലഭിച്ചു. നിഗല്‍ ഫരാഗിന്റെ റിഫോം യുകെയെക്കാള്‍ എട്ട് ശതമാനം പോയിന്റിന്റെ വ്യക്തമായ ലീഡാണ് കണ്‍സര്‍വേറ്റീവുകള്‍ നേടിയിരിക്കുന്നത്. ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ് നടത്തിയ പുതിയ സര്‍വേയില്‍ ലേബര്‍ പാര്‍ട്ടിക്ക് 31 ശതമാനവും കണ്‍സര്‍വേറ്റീവുകള്‍ക്ക് 26 ശതമാനവും റിഫോം യുകെയ്ക്ക് 18 ശതമാനവുമാണ് പിന്തുണ. ഒരു മാസം മുമ്പ് റിഫോമിനെക്കാള്‍ മൂന്ന് പോയിന്റ് മാത്രമായിരുന്ന കണ്‍സര്‍വേറ്റീവുകളുടെ ലീഡ് എട്ടായി ഉയര്‍ന്നത് പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

പാര്‍ലമെന്റിലെ ആന്‍ഡി ബേണ്‍ഹാമിനെതിരായ ശക്തമായ വിമര്‍ശനങ്ങളും പൊതുവേദികളിലെ കെമി ബേഡനോക്കിന്റെ പ്രകടനങ്ങളും പാര്‍ട്ടിയുടെ മുന്നേറ്റത്തിന് സഹായകമായെന്നാണ് വിലയിരുത്തല്‍. ഒക്ടോബറിലെ പാര്‍ട്ടി സമ്മേളനത്തില്‍ പ്രഖ്യാപിച്ച അനന്തരാവകാശ നികുതി കുറയ്ക്കാനുള്ള നിര്‍ദേശത്തിനും വോട്ടര്‍മാരില്‍നിന്ന് അനുകൂല പ്രതികരണമുണ്ടായി.

അതേസമയം, റിഫോം യുകെയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ക്രിപ്‌റ്റോകറന്‍സി മേഖലയിലെ പ്രമുഖരെച്ചൊല്ലിയുള്ള വിവാദങ്ങളും ഫരാഗിന് രാഷ്ട്രീയ സമ്മര്‍ദം വര്‍ധിപ്പിക്കുന്നുണ്ട്.

അതിനിടെ, യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ലേബര്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബേഡനോക്ക് രംഗത്തെത്തി. നവംബര്‍ 20ന് ഒപ്പുവയ്ക്കാനിരിക്കുന്ന കരാര്‍ ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഓരോ തൊഴില്‍ ചെയ്യുന്ന കുടുംബത്തിനും 1,220 പൗണ്ട് വീതം ചെലവാകുമെന്നും അവര്‍ ആരോപിച്ചു. പത്തുവര്‍ഷത്തിനിടെ 23 ബില്യണ്‍ പൗണ്ട് യൂറോപ്യന്‍ യൂണിയന്‍ മേഖലകളിലെ സാമ്പത്തിക-സാമൂഹിക അന്തരം കുറയ്ക്കുന്നതിനായി ബ്രിട്ടന്‍ ചെലവഴിക്കേണ്ടിവരുമെന്നാണ് കണ്‍സര്‍വേറ്റീവുകളുടെ വാദം.

  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions