യു.കെ.വാര്‍ത്തകള്‍

വിന്ററില്‍ എന്‍എച്ച്എസിനെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി; രോഗികള്‍ ആശുപത്രിയിലെത്തുന്നത് കുറയ്ക്കാന്‍ 40 മില്യണ്‍ പൗണ്ടിന്റെ പദ്ധതി

യുകെയില്‍ ഈ ശൈത്യകാലം എന്‍എച്ച്എസിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനും അത്യാഹിത വിഭാഗങ്ങളുടെ സമ്മര്‍ദം ലഘൂകരിക്കുന്നതിനുമായി 40 മില്യണ്‍ പൗണ്ടിന്റെ പുതിയ പദ്ധതിയും പ്രഖ്യാപിച്ചു.

ശൈത്യകാലത്ത് ഗുരുതരാവസ്ഥയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ള ഹൃദ്രോഗികള്‍, പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് വീടുകളില്‍ തന്നെ കൂടുതല്‍ ചികിത്സയും പരിചരണവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ജിപി ക്ലിനിക്കുകളുടെ കൂട്ടായ്മകള്‍ക്ക് പരിചരണം നല്‍കുന്ന ഓരോ രോഗിക്കും 126 പൗണ്ട് വീതം ലഭിക്കും.

പുതിയ സാങ്കേതികവിദ്യകള്‍, ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം, വീടിനടുത്ത് തന്നെ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ എന്നിവയിലൂടെ പ്രതിസന്ധി മറികടക്കാനാകുമെന്ന് ആന്‍ഡി ബേണ്‍ഹാം പറഞ്ഞു. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതിന് മുമ്പ് തന്നെ രോഗികളെ കണ്ടെത്തി ചികിത്സ നല്‍കാന്‍ ജിപിമാര്‍ക്ക് പിന്തുണ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആശുപത്രികളിലെ അമിതത്തിരക്കും ഇടനാഴികളില്‍ പോലും രോഗികള്‍ക്ക് ചികിത്സ നല്‍കേണ്ടിവരുന്ന സാഹചര്യവും തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. താല്‍ക്കാലിക വാര്‍ഡുകളില്‍ ചികിത്സ തേടേണ്ടിവരുന്നതും ആംബുലന്‍സുകള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നതും ശൈത്യകാലത്തെ പതിവ് കാഴ്ചയാണ്.

  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions