യു.കെ.വാര്‍ത്തകള്‍

വീട്ടുടമകള്‍ക്ക് തിരിച്ചടിയായി റെന്റേഴ്‌സ് റൈറ്റ് ആക്ട്; വാടക നിരക്ക് വര്‍ധനക്കെതിരെ വിജയകരമായി പോരാടി വാടകക്കാര്‍

വാടക നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് എതിരെ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് ഉപയോഗിച്ച് പോരാടി വിജയിക്കുന്ന വാടകക്കാരുടെ എണ്ണമേറുന്നു. പൂപ്പല്‍ പിടിച്ച ബാത്ത്‌റൂം, തകര്‍ന്ന ഡോറുകള്‍, തണുത്ത ഷവറുകള്‍ എന്നിങ്ങനെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വാടകക്കാര്‍ വാടക വര്‍ധനയ്ക്ക് എതിരെ വിജയകരമായി പോരാടുന്നത്.

റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് നിലവില്‍ വന്നതോടെയാണ് വിപണിയിലെ ശരാശരി നിരക്കിന് മുകളിലുള്ള വാടക നിരക്ക് വര്‍ധനയ്ക്ക് എതിരായി ആളുകള്‍ പരാതി ഉന്നയിക്കുന്നത്. ഫസ്റ്റ് ടിയര്‍ ട്രിബ്യൂണലിന് മുന്നിലെത്തുന്ന കേസുകളില്‍ പലതും വിജയിക്കുകയും ചെയ്യുന്നു.

മേയില്‍ ആക്ട് നിലവില്‍ വന്നതിന് ശേഷം സെപ്റ്റംബര്‍ വരെ 126 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്തിയത്. 36% കേസുകളില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് വിജയിച്ചപ്പോള്‍ 41% കേസുകളില്‍ വാടക വര്‍ധന ഭാഗികമായി കുറച്ച് നല്‍കുകയും, 23 ശതമാനത്തില്‍ വര്‍ധന തള്ളുകയും ചെയ്തു.

പ്രതിമാസം 17 പൗണ്ട് വാടക വര്‍ധനയെ ചോദ്യം ചെയ്ത ഒരു കേസില്‍ 200 പൗണ്ട് കുറച്ച് കൊടുക്കുന്ന സംഭവം പോലും റിപ്പോര്‍ട്ട് ചെയ്തു. കാരണമില്ലാതെ പുറത്താക്കുന്ന സെക്ഷന്‍ 21 എവിക്ഷന്‍ നോട്ടീസുകള്‍ വിലക്കിയതോടെയാണ് വാടകക്കാര്‍ ധൈര്യസമേതം എതിര്‍ക്കാനായി രംഗത്തിറങ്ങുന്നത്.
വീട്ടുടമകള്‍ക്ക് സെക്ഷന്‍ 21 പ്രകാരം കാരണം വ്യക്തമാക്കാതെ വാടകക്കാരെ ഒഴിപ്പിക്കാനുള്ള അധികാരം ഒഴിവാക്കിയതും കൂടുതല്‍ പേര്‍ പരാതിയുമായി മുന്നോട്ടുവരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. ട്രൈബ്യൂണലിന്റെ തീരുമാനം വരുന്നതുവരെ നിര്‍ദേശിച്ച വാടക വര്‍ധന നടപ്പാക്കുന്നതും വൈകും. ചില കേസുകളില്‍ തീരുമാനമെടുക്കാന്‍ മാസങ്ങള്‍ വേണ്ടിവരും. ഇതും വാടകയ്ക്ക് താമസിക്കുന്നവര്‍ തങ്ങള്‍ക്ക് അനുകൂല നീക്കമാക്കി മാറ്റുകയാണ്. അതിനാല്‍ വീട്ടുടമകള്‍ പലരും നിരാശയിലാണ്.

അതേസമയം നിയമം നിലവില്‍ വന്ന ശേഷവും വാടക നിരക്ക് വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി ലണ്ടന്‍ റെന്റേഴ്‌സ് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.

  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions