യു.കെ.വാര്‍ത്തകള്‍

ബലാത്സംഗം, ലൈംഗീക അതിക്രമം; റസല്‍ ബ്രാന്‍ഡിന് പത്തരവര്‍ഷം തടവ്

ബ്രിട്ടീഷ് കൊമേഡിയന്‍ റസല്‍ ബ്രാന്‍ഡിന് പീഡന കേസില്‍ പത്തരവര്‍ഷത്തെ തടവുശിക്ഷ. സ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചതിനും പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ക്ക് നേരെ ശാരീരിക അതിക്രമം നടത്തിയതിനുമാണിത്. 2004,2009 വര്‍ഷങ്ങളിലാണ് കേസിനാധാരമായ സംഭവം നടന്നത്.

ലണ്ടന്‍ കോടതിയിലെ വിചാരണ നടപടികള്‍ക്കിടെ ആറ് സ്ത്രീകള്‍ റസലിനെതിരെ തെളിവുകള്‍ സമര്‍പ്പിച്ചു. കഴിഞ്ഞ ആഴ്ചയാണഅ റസലിനെതിരെ ചുമത്തപ്പെട്ട ഏഴു കേസുകളില്‍ നാലെണ്ണത്തില്‍ അയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതില്‍ 2009 ല്‍ തന്റെ കോമഡി ഷോ കാണാനെത്തിയ ആരാധികയെ ബലാത്സംഗം ചെയ്തതും 2004നും 2009നും ഇടയില്‍ മറ്റ് മൂന്നുപേരെ ശാരീരിക അതിക്രമത്തിന് ഇരയാക്കിയതും ഉള്‍പ്പെടുന്നു. ബാര്‍, റേഡിയോ സ്‌റ്റേഷന്‍, ടെലിവിഷന്‍ സ്റ്റുഡിയോ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ വച്ചാണ് പീഡനം നടന്നതെന്നാണ് വിവരം.

ശിക്ഷാ കാലത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം റസല്‍ ജയിലില്‍ കഴിയണം. ബാക്കി കാലം നിയന്ത്രണങ്ങളോടെ പുറത്തു കഴിയാം. 51 കാരനായ റസല്‍ ഗായിക തെയ്റ്റി പെറിയുടെ മുന്‍ ഭര്‍ത്താവാണ്.

  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions