യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിനും, വെയില്‍സിനും 16 മണിക്കൂര്‍ മഞ്ഞ ജാഗ്രത; യാത്രാദുരിതം ഉറപ്പ്

ഇംഗ്ലണ്ടിനും, വെയില്‍സിനും 16 മണിക്കൂര്‍ മഞ്ഞ ജാഗ്രത നല്‍കി മെറ്റ് ഓഫീസ്. ശക്തമായ മൂടല്‍മഞ്ഞില്‍ യാത്രാ ദുരിതവും, -5 സെല്‍ഷ്യസ് ഫ്രീസിംഗും നേരിടുമെന്ന് ഉറപ്പായതോടെയാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്.

രാത്രികാലങ്ങളിലും ശക്തമായ മൂടല്‍മഞ്ഞ് നേരിടേണ്ടി വരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. ലൂട്ടണ്‍ മുതല്‍ മാഞ്ചസ്റ്റര്‍ വരെയും, സെന്‍ഡ്രല്‍-നോര്‍ത്ത് ഇംഗ്ലണ്ടിലും, വെയില്‍സിലും മുന്നറിയിപ്പ് ബാധകമാകും.

പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രകള്‍ക്ക് വേഗത കുറയുമെന്നതിനാല്‍ തടസ്സങ്ങള്‍ നേരിടുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. വിമാനങ്ങള്‍ വൈകാനും, റദ്ദാകാനും സാധ്യതയുമുണ്ട്. ആഴ്ച പുരോഗമിക്കുമ്പോള്‍ ഫ്രീസിംഗ് കാലാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് മെറ്റ് വ്യക്തമാക്കി.

സ്‌കോട്ട്‌ലണ്ടിന്റെ നോര്‍ത്ത് ഭാഗങ്ങളില്‍ ഇതേസമയം മഴയും പെയ്യും. ചൊവ്വാഴ്ചയോടെ മഴ സൗത്ത്, സൗത്ത് വെസ്റ്റ് ഭാഗങ്ങളിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ചൊവ്വാഴ്ച ഇംഗ്ലണ്ടിലെ ഭൂരിഭാഗം നോര്‍ത്ത് മേഖലയിലും, വെയില്‍സിലും മഴ പെയ്യുമെന്ന് മെറ്റ് വ്യക്തമാക്കി. സൗത്ത് വെസ്റ്റ് മേഖലയില്‍ മഴ ശക്തമാകുകയും ചെയ്യും.

  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions