യു.കെ.വാര്‍ത്തകള്‍

തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലേക്ക്; ഒന്നരലക്ഷം തൊഴിലുകള്‍ അപകടത്തില്‍

യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലേക്ക് കൂടുന്നു. അതിന്റെ ഫലമായി അടുത്ത വര്‍ഷം ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തൊഴില്‍വിപണി ദുര്‍ബലമാകുന്നത് ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് പുതിയ ആഘാതമായി മാറുമെന്നാണ് ഐറ്റം ക്ലബിലെ ഇക്കണോമിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. വെല്ലുവിളി നിറഞ്ഞ സമ്പദ് വ്യവസ്ഥയില്‍ പോരാടുമ്പോള്‍ രാജ്യത്തെ കമ്പനികള്‍ ആളുകളെ ജോലിക്കെടുക്കുന്നത് നിര്‍ത്തിവെയ്ക്കുമെന്ന് ഗ്രൂപ്പ് പ്രവചിക്കുന്നു.

ഉയരുന്ന എനര്‍ജി ബില്ലുകള്‍ മൂലം ഞെരുങ്ങുന്ന കുടുംബ ബജറ്റിലേക്കാണ് യുകെ നീങ്ങുന്നതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഉപഭോക്താക്കള്‍ പണം ചെലവാക്കുന്നതിനെ ആശ്രയിക്കുന്ന ബിസിനസ്സുകള്‍ ഇതിനകം കനത്ത സമ്മര്‍ദത്തിലാണ്. നാഷണല്‍ ലിവിംഗ് വേജ്, എംപ്ലോയേഴ്‌സ് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ എന്നിങ്ങനെയുള്ള വര്‍ദ്ധനവുകളുമായി പൊരുത്തപ്പെടാനുള്ള തന്ത്രപ്പാടിലാണ് ഈ സ്ഥാപനങ്ങള്‍.

ഇതിന് പുറമെ മറ്റു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ വന്‍ നിക്ഷേപം ഐടി, പ്രൊഫഷണല്‍ സര്‍വ്വീസ് മേഖലകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് പുതിയ ഹയറിംഗിലേക്ക് നയിക്കുന്നില്ലെന്നതാണ് പ്രതിസന്ധി.

  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions