യു.കെ.വാര്‍ത്തകള്‍

ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം

ക്രിസ്മസ് - പുതുവത്സര സീസണില്‍ തിരിച്ചടിയായി ട്യൂബ് സമരം. ട്യൂബ് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതിനാല്‍ യാത്രാ തടസ്സമുണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നിരിക്കുകയാണ്. എട്ട് ദിവസങ്ങളിലായി 24 മണിക്കൂര്‍ വീതമാണ് റെയില്‍, മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് (ആര്‍ എം ടി) യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് ആഴ്ച്ചയില്‍ നാല് ദിവസം പ്രവൃത്തി ദിനമാക്കിയതിനെതിരെയാണ് സമരം. അതിനിടയില്‍ നവംബര്‍ 20 ന് ഉച്ചയോടെ സര്‍വ്വീസ് കണ്‍ട്രോള്‍ തൊഴിലാളികളും 24 മണിക്കൂര്‍ പണി മുടക്കുകയാണ്.

പിക്കാഡില്ലി, ഡിസ്ട്രിക്റ്റ് ലൈനുകളെ ഈ പണിമുടക്ക് ബാധിക്കും. നേരത്തെയും ആര്‍ എം ടി സമരം പ്രഖ്യാപിച്ചിരുന്നതാണെങ്കിലും, അധികൃതരുമായി ഉണ്ടായ ചര്‍ച്ച പരിഗണിച്ച് മാര്‍ച്ചിലും മെയ് മാസത്തിലും നടത്താനിരുന്ന പണിമുടക്ക് യൂണിയന്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍, ഇത്തവണ എന്തായാലും സമരവുമായി മുന്നോട്ട് പോകും എന്നു തന്നെയാണ് യൂണിയന്‍ ഉറപ്പിച്ചു പറയുന്നത്. ക്രിസ്മസ്സിനു മുമ്പുള്ള അവസാന വാരാന്ത്യം ഉള്‍പ്പടെ വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിലാണ് സമരം നടക്കുന്നത്.

നവംബര്‍ 20 വെള്ളിയാഴ്ച്ച രാവിലെ 12 മണിയോടെ ആരംഭിക്കുന്ന ആദ്യ ദിവസ സമരം നവംബര്‍ 21 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കും. നവംബര്‍ 26, ഡിസംബര്‍ 17, 19, ജനുവരി 4, 6, ഫെബ്രുവരി 17, 23, 25 എന്നീ തീയതികളിലായിട്ടാണ് പണിമുടക്ക് നടക്കുന്നത്.

  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ഇ യുവുമായുള്ള ബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതികള്‍ അടുത്ത മാസം പ്രഖ്യാപിക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions