യു.കെ.വാര്‍ത്തകള്‍

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച

യുകെയില്‍ വിന്ററിനു തുടക്കമിട്ടു വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച.
മഞ്ഞുവീഴ്ച്ചയ്‌ക്കൊപ്പം മണിക്കൂറില്‍ 60 മൈല്‍ വേഗതയില്‍ കാറ്റും ആഞ്ഞടിച്ചു. പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സ് മുതല്‍ തെക്കന്‍ സ്‌കോട്ട്‌ലാന്‍ഡ് വരെ മെറ്റ് ഓഫീസ് മഞ്ഞ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴ മേഘങ്ങള്‍ രാത്രിയോടെ വടക്ക് ദിശ ലക്ഷ്യമാക്കി നീങ്ങുകയും വടക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലാന്‍ഡിലും മഞ്ഞുവീഴ്ച്ച അനുഭവപ്പെടുകയും ചെയ്തു.

കംബ്രിയയില്‍ ചിലയിടങ്ങളില്‍ 3 സെന്റിമീറ്റര്‍ കനത്തില്‍ വരെ മഞ്ഞ് അടിഞ്ഞുകൂടി. ഇതിനെ തുടര്‍ന്ന് എ 74 (എം), എ 66, എം 62 തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം ഗതാഗതം ചെറിയ തോതില്‍ തടസ്സപ്പെട്ടു. കാസിലെറ്റണിലെ വിന്റാസ് പാസ് അതി തീവ്ര കാലാവസ്ഥ കാരണം അടച്ചിട്ടതായി ഡെബ്രിഷയര്‍ പോലീസ് അറിയിച്ചു. എ 628 വുഡ്‌ഹെഡ് പാസ്സിലും സാഹചര്യം മോശമായിരുന്നു. തെക്ക് സ്റ്റഫോര്‍ഡ്ഷയറിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് വരെ മഞ്ഞുവീഴ്ച്ച രേഖപ്പെടുത്തിയിരുന്നു.

ഇന്നും പലയിടങ്ങളിലും മഞ്ഞുവീഴ്ച്ചയുണ്ടാകും എന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 300 അടിയിലും അതിലും കൂടുതലും ഉയരമുള്ള പ്രദേശങ്ങളിലായിരിക്കും പ്രധാനമായും മഞ്ഞുവീഴ്ച്ചയുണ്ടാവുക. ചിലയിടങ്ങളില്‍ 2 ഇഞ്ച് കനത്തില്‍ വരെ മഞ്ഞ് വീഴ്ച്ച ഉണ്ടാകും. അതിനിടയില്‍ ബ്രിട്ടന്റെ ഏറ്റവും തണുപ്പേറിയ ശരത്ക്കാല രാത്രി ഇന്നലെ രേഖപ്പെടുത്തി. ടുല്ലോക്ക് ബ്രിഡ്ജില്‍ ഇന്നലെ രേഖപ്പെടുത്തിയ അന്തരീക്ഷ താപനില മൈനസ് 7.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  • ഇ യുവുമായുള്ള ബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതികള്‍ അടുത്ത മാസം പ്രഖ്യാപിക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions