യു.കെ.വാര്‍ത്തകള്‍

എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും

പുതുവര്‍ഷത്തില്‍ യുകെയിലെ കുടുംബങ്ങളെ കാത്തിരിക്കുന്നത് എനര്‍ജി ബില്‍ ഷോക്ക്. ജനുവരിയില്‍ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ 443 പൗണ്ട് വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. പണപ്പെരുപ്പം ഒരു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതോടെയാണ് ഇത്.

പുതുവര്‍ഷത്തില്‍ വാര്‍ഷിക ബില്ലുകള്‍ 26% വര്‍ദ്ധിക്കുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റിന്റെ പ്രവചനം. അടുത്ത ആഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരിക. ബജറ്റില്‍ പ്രഖ്യാപിച്ച 100 പൗണ്ട് പേയ്‌മെന്റ് ചില കുടുംബങ്ങള്‍ക്കാണ് ലഭിക്കുക.

ഒക്ടോബറില്‍ പണപ്പെരുപ്പം 3.6 ശതമാനമാണ് വര്‍ദ്ധിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. ഇറാനെതിരെ യുഎസും, ഇസ്രയേലും നടത്തുന്ന യുദ്ധമാണ് എനര്‍ജി, ഇന്ധന വിലകള്‍ ഉയര്‍ത്താന്‍ ഇടയാക്കുന്നത്. ഈ മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ഉയര്‍ത്തുകയും ചെയ്തിരുന്നു.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പരിഹരിച്ചില്ലെങ്കില്‍ പലിശകള്‍ വീണ്ടും ഉയരുമെന്നാണ് ബാങ്ക് സൂചന നല്‍കിയിരിക്കുന്നത്. ഇത് മോര്‍ട്ട്‌ഗേജുകളെയും, ലോണുകളെയും, കടമെടുപ്പ് നടത്തുന്നവരെയും സാരമായി ബാധിക്കുന്നുണ്ട്.

പണപ്പെരുപ്പം കുതിച്ചുയര്‍ന്ന് ശക്തമായ നിലയില്‍ തുടരുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനങ്ങളെ സ്വാധീനിക്കും. പണപ്പെരുപ്പം 2 ശതമാനമാക്കി കുറയ്ക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  • ഇ യുവുമായുള്ള ബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതികള്‍ അടുത്ത മാസം പ്രഖ്യാപിക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions