നാട്ടുവാര്‍ത്തകള്‍

ബലാത്സംഗ കേസില്‍ പ്രതിയായ ലിവര്‍പൂളിലെ മലയാളി യുവാവിന് 12 വര്‍ഷം തടവ്

യുകെയിലെ മലയാളിസമൂഹത്തിന് നാണക്കേടായി ലിവര്‍പൂളിലെ മലയാളി യുവാവിന് ബലാത്സംഗ കേസില്‍12 വര്‍ഷം തടവ് ശിക്ഷ. 40 കാരനായ അനൂപ് ബാലകൃഷ്ണന്‍ എന്ന ആള്‍ക്കാണ് 12 വര്‍ഷത്തെ ജയില്‍വാസം ലഭിച്ചത്. ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്ക് ആകെ പന്ത്രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി വിധിച്ചിരിക്കുന്നത്. ലിവര്‍പൂളിലെ ഓള്‍ഡ് സ്വാന്‍ പ്രദേശത്താണ് ഇയാള്‍ താമസിച്ചിരുന്നത് എന്നും മെഴ്സിസൈഡ് പോലീസ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ചയാണ് ഇയാള്‍ക്കെതിരായ വിധി പുറത്തു വരുന്നത്. ജീവിതകാലം മുഴുവന്‍ ഇയാളുടെ പേര് ലൈംഗിക കുറ്റവാളികളുടെ ലിസ്റ്റില്‍ സൂക്ഷിക്കണം എന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ നഗ്‌നത ഒളിഞ്ഞു നിന്നും ആസ്വദിക്കുന്നത് ഇയാളുടെ രീതി ആയിരുന്നു എന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതിക്ക് എതിരെ നിയമ നടപടിക്ക് തയാറായ യുവതിയെ ഇയാള്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലും ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ വീണ്ടും അകത്താകും എന്നതും വിധിയില്‍ പരാമര്‍ശിക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് അനൂപിനെതിരെ കേസ് ചാര്‍ജ് ചെയ്യപ്പെടുന്നത്. ബലാത്സംഗത്തിന് മൂന്നു വകുപ്പുകളിലും ഒളിഞ്ഞു നോട്ടത്തിനു ഒരു വകുപ്പിലും ചേര്‍ത്ത ശിക്ഷയാണ് 12 വര്‍ഷവും ആറു മാസവുമായി മാറിയിരിക്കുന്നത്.

ചോദ്യം ചെയ്യലില്‍ ഒളിഞ്ഞു നോട്ടം സമ്മതിച്ച അനൂപിനെതിരെ തെളിവുകള്‍ നിരത്തി പോലീസ് ബലാത്സംഗ കുറ്റം തെളിയിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് എതിരെയുള്ള ഒരു കേസിലും പ്രതികളെ രക്ഷപെടാന്‍ അനുവദിക്കരുതെന്ന ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥയുടെ വിജയമാണ് പ്രതിക്ക് ലഭിച്ച ശിക്ഷയെന്നു കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കിയ ഡിറ്റക്ല്റ്റിവ് കോണ്‍സ്റ്റബിള്‍ ബോബ് സന്ധം വ്യക്തമാക്കി.

രണ്ടു വര്‍ഷം മുന്‍പാണ് വിദ്യാര്‍ത്ഥി വിസയില്‍ എത്തിയ അനൂപ് ലിവര്‍പൂളിലെ വിസ്റ്റാന്‍ ഹോസ്പിറ്റലില്‍ ജോലി ലഭിച്ചു രണ്ടാഴ്ചക്കകം പീഡന കേസില്‍ അകത്തായത്.

  • പത്തുവയസുകാരിയെ 70 കാരന്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; 46 കാരന്‍ അറസ്റ്റില്‍
  • പടക്കം വേണ്ടെന്ന് വധുവിന്റെ വീട്ടുകാര്‍; പടക്കം പൊട്ടിച്ച് വരന്റെ സംഘം; നാദാപുരത്ത് വിവാഹ ചടങ്ങില്‍ കൂട്ടത്തല്ല്
  • പത്മജയ്ക്കു പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു
  • ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി വില്യമും കെയ്റ്റും; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
  • ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികള്‍ കുറ്റക്കാര്‍
  • മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ തര്‍ക്കം, പിന്നാലെ ഒപ്പിടല്‍
  • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി താഴ്ന്ന് 4.6%ല്‍
  • ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം വാങ്ങിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്ത്
  • സച്ചിനും കുട്ടികള്‍ക്കും ഒപ്പം ക്രിക്കറ്റ് കളിച്ചു വില്യമും കെയ്റ്റും മുംബൈയില്‍
  • മഞ്ഞിനുള്ള 12 മണിക്കൂര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions