യു.കെ.വാര്‍ത്തകള്‍

വംശീയ വിവേചനം; യുകെയിലെ ഏഷ്യന്‍ ഡോക്ടര്‍ക്ക് ഒരു ലക്ഷം പൗണ്ടിലേറെ നഷ്ടപരിഹാരം

യുകെയില്‍ മുതിര്‍ന്ന പദവിയിലേക്കുള്ള നിയമനത്തില്‍ വംശീയ വിവേചനം നേരിട്ട ഏഷ്യന്‍ സര്‍ജന്‍ ഉസ്മാന്‍ ബട്ടിന് 1,01,338 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍ ഉത്തരവ്. മാഞ്ചസ്റ്റര്‍ ആസ്ഥാനമായ നോര്‍തേണ്‍ കെയര്‍ അലയന്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിനെതിരായ കേസിലാണ് വിധി.

ട്രസ്റ്റില്‍ 2015 മുതല്‍ ജോലി ചെയ്തിരുന്ന കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജനായ ഉസ്മാന്‍ ബട്ട്, സര്‍ജറി വിഭാഗത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അപേക്ഷിച്ചപ്പോള്‍ ആവശ്യമായ യോഗ്യതകളും പരിചയവും ഉണ്ടായിരുന്നിട്ടും നിയമനം ലഭിച്ചില്ല. 2023ല്‍ വീണ്ടും അപേക്ഷിച്ചപ്പോള്‍ ഏക സ്ഥാനാര്‍ഥിയായിരുന്ന അദ്ദേഹം അഭിമുഖത്തില്‍ നിയമനത്തിന് ആവശ്യമായ മാര്‍ക്കും നേടിയിരുന്നു. നിയമനം ലഭിക്കാന്‍ 99 ശതമാനം സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ ഒഴിവാക്കി ഒരു ബ്രിട്ടീഷ് വംശജയായ ഡോക്ടറെ നിയമിക്കുകയായിരുന്നു.

നിയമന നടപടികളില്‍ ഗുരുതരമായ വീഴ്ചകളും വംശീയ വിവേചനവും ഉണ്ടായതായി ട്രൈബ്യൂണല്‍ കണ്ടെത്തി. വെള്ളക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തശേഷം നിയമനം ലഭിക്കാനുള്ള സാധ്യത ന്യൂനപക്ഷ വിഭാഗക്കാരേക്കാള്‍ 1.86 മടങ്ങ് കൂടുതലാണെന്ന കണക്കും പരിഗണിച്ചു. സാമ്പത്തിക നഷ്ടത്തിനും മാനസിക വിഷമത്തിനും പലിശയ്ക്കുമുള്‍പ്പെടെയാണ് 1,01,338.74 പൗണ്ട് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത് .

  • ജനുവരിയില്‍ എനര്‍ജി ബില്ലുകള്‍ ഷോക്കാകും; ബില്ലില്‍ 400 പൗണ്ട് വര്‍ധനവ്
  • ഗുരുതര രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആനുകൂല്യം ഉടനടി ലഭ്യമാക്കാന്‍ ശുപാര്‍ശ
  • ഇ യുവിലേക്ക് മടങ്ങാന്‍ ഹിതപരിശോധന അനുകൂലമാവണമെന്ന് ആന്‍ഡി ബേണ്‍ഹാം
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ സ്വന്തം വീടിലും നല്ലത് വാടക വീട്; പട്ടിക പുറത്ത്
  • ചികിത്സയും ജീവനക്കാരെയും വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍
  • ലണ്ടന്‍ ഭരണം പിടിക്കാന്‍ ടോറികളുടെ കരുനീക്കം; മേയര്‍ സ്ഥാനാര്‍ഥിയായി ജെയിംസ് ക്ലെവര്‍ലി
  • ബ്രിട്ടനില്‍ ശൈത്യകാലം നേരത്തെയെത്തുന്നു; മഞ്ഞുവീഴ്ച കടുക്കും
  • വില്‍പ്പന ഇടിഞ്ഞപ്പോഴും യുകെയിലെ ശരാശരി വീടുകളുടെ വില 273,000 പൗണ്ടില്‍
  • യുകെ വീണ്ടും യൂറോപ്യന്‍ യൂണിയനിലേക്ക്? ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ആന്‍ഡി ബേണ്‍ഹാം
  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions