ആരോഗ്യം

സാമ്പത്തിക മാന്ദ്യം: ബ്രിട്ടനില്‍ നേട്ടമുണ്ടാക്കിയത് ഉറക്കഗുളിക കമ്പനി

ലണ്ടന്‍: സാമ്പത്തിക മാന്ദ്യം മൂലം ബ്രിട്ടനിലെ ജനങ്ങളെ മാനസിക സംഘര്‍ഷവും ഉറക്കമില്ലായ്മയും പിടികൂടിയപ്പോള്‍ രാജ്യത്ത് ഉറക്കഗുളികയുടെ വില്‍പന കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. മാന്ദ്യം ബ്രിട്ടീഷുകാരെ എത്ര ഭീകരമായി ബാധിച്ചു എന്ന് അറിയണമെങ്കില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിറ്റഴിച്ച ഉറക്കഗുളികയുടെ കണക്ക് പരിശോധിച്ചാല്‍ മാത്രം മതിയാവുമത്രേ. ബ്രിട്ടീഷുകാര്‍ കഴിഞ്ഞ വര്‍ഷം മാത്രം വാങ്ങിയത് 50 കോടി പൗണ്ടിന്റെ ഉറക്കഗുളികകളാണ്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.

സാമ്പത്തിക മാന്ദ്യവും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയുമാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. ഒപ്പം ജോലി സുരക്ഷിതത്വമില്ലായ്മയും മറ്റ് സാമ്പത്തിക പ്രതിസന്ധികളും കൂടിയാവുമ്പോള്‍ ജനങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നത്. എല്ലാം മറന്ന് ഉറങ്ങാന്‍ അവര്‍ ആശ്രയിക്കുന്നത് ഉറക്ക ഗുളികകളെയാണ്. എന്നാല്‍ ഉറക്കമില്ലായ്മ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഉറക്കഗുളികള്‍ ശീലമാക്കുന്നതും ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions