ഇന്റര്‍വ്യൂ

കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ എത്തിയവര്‍ക്കും അറിയേണ്ടത് കേരളത്തിലെ നിധിയെപ്പറ്റി:സ്പീക്കര്‍ ജി. കാര്‍ത്തികേയനുമായി അഭിമുഖം

കേരളം നിധിയുടെ പേരില്‍ ലോക മാധ്യമങ്ങളില്‍ നിറയുമ്പോള്‍ കേരള നേതാക്കള്‍ ലോക വേദികളില്‍ പോലും ശ്രദ്ധാകേന്ദ്രമാകുന്നു. കോമണ്‍വെല്‍ത്ത് സ്പീക്കര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ അനുഭവവും മറിച്ചല്ല. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിയെക്കുറിച്ചാണ് എല്ലാവര്‍ക്കും അറിയേണ്ടത്. 52 രാജ്യങ്ങളിലെ സ്പീക്കര്‍മാരുമായി മൂന്നു ദിവസം ചെലവഴിച്ച സ്പീക്കറോടും കേരളം എന്നു കേട്ടപ്പോള്‍ പിന്നെയുള്ള പല ചോദ്യങ്ങളും നിധിയെക്കുറിച്ചായിരുന്നു.ദി ടൈമും ന്യൂയോര്‍ക്ക് ടൈംസും ബിബിസിയും ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ മാധ്യമങ്ങളിലും കേരളം തലക്കെട്ടായതിനെ തുടര്‍ന്നാണ് ലോകമൊന്നാകെ കേരളത്തെക്കുറിച്ച് അറിയാന്‍ ആകാംക്ഷ കാട്ടുന്നത്.

ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിന് തൊട്ടടുത്തുള്ള വെസ്റ്റ്മിന്‍സ്റ്റര്‍ പാര്‍ക്ക് പ്ളാസ ഹോട്ടലില്‍ എത്തുമ്പോള്‍ ലോക്സഭാ സ്പീക്കര്‍ മീര കുമാര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള ഒട്ടുമിക്ക സ്പീക്കര്‍മാരും ഉണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്പീക്കര്‍മാര്‍ക്ക് നല്‍കിയ വിരുന്നിന് ശേഷം ഓരോരുത്തരും പാര്‍ക്ക് പ്ലാസയിലേക്ക് എത്തുന്നതേയുള്ളു. ആദ്യസംഘം ലോക്സഭാ സ്പീക്കര്‍ മീര കുമാറിനൊപ്പം പാര്‍ക്ക് പ്ലാസയില്‍ എത്തി. കേരള സ്പീക്കറെ കാണാനാണ് കാത്തു നില്‍ക്കുന്നത് എന്നു പറഞ്ഞപ്പോള്‍ പിന്നാലേയുണ്ട് എന്ന് മീര കുമാറിന്റെ മറുപടി. അതിനിടെ സ്പീക്കറെ തിരിച്ചറിഞ്ഞ വടക്കേ ഇന്ത്യക്കാര്‍ മീര കുമാറിനെ വളയുന്നു. എല്ലാവര്‍ക്കും ഫോട്ടോവേണം. ആരെയും പിണക്കാതെ സഹജമായ പുഞ്ചിരിയോടെ അവര്‍ നിന്നു.വൈകാതെ ജി. കാര്‍ത്തികേയന്‍ എത്തി. ശൈലിയില്‍ മാറ്റമില്ലാതെ. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് തനി കേരളീയന്‍. ഹൈക്കമ്മീഷനിലെ പാര്‍ട്ടിക്ക് വേണ്ടിയാണ് തനി കേരളീയ വേഷമിട്ടതെന്ന് സ്പീക്കര്‍ പറഞ്ഞു. ദിവസം മുഴുവന്‍ നീണ്ട തിരക്കിട്ട പരിപാടികളായിരുന്നു. കേരളം വിട്ടാലും തിരക്കൊഴിഞ്ഞ് എവിടെ നേരം. ലണ്ടനിലെത്തിയതുമുതല്‍ മലയാളികള്‍ എത്തുന്നുണ്ട്. യു.കെ.യിലെ സംഘടനകള്‍ ചേര്‍ന്ന് സ്പീക്കര്‍ക്ക് സ്വീകരണം നല്‍കിയിരുന്നു.

സമ്മേളനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു തുങ്ങി. സാധാരണ അന്താരാഷ്ട്ര സമ്മേളനം പോലെ ഒരു കോണ്‍ഫറന്‍സുകൊണ്ടു തീരുന്നതല്ലായിരുന്നു സ്പീക്കര്‍മാരുടെ സമ്മേളനം. നിരവധി വിഷയങ്ങള്‍. എല്ലാം ജനാധിപത്യത്തിന്റെ കെട്ടുറപ്പും സുതാര്യതയും ലക്ഷ്യം വച്ചുള്ളത്. 52 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുണ്ട്. ലെജിസ്ലേച്ചറും ജൂഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള ബന്ധമാണ് പ്രധാന ചര്‍ച്ച. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ പക്ഷേ ചര്‍ച്ചയില്‍ കാര്യമായി കടന്നു വന്നിട്ടില്ല.

സഭയുടെ നടത്തിപ്പാണോ ചര്‍ച്ചചെയ്യപ്പെടുന്നത്?

അങ്ങനെയല്ല, ജനാധിപത്യസംവിധാനത്തെക്കുറിച്ചാണ് ജനാധിപത്യത്തെ താങ്ങിനിറുത്തുന്ന തൂണുകളായ ലെജിസ്ലേറ്റീവ് ഉള്‍പ്പെടുന്ന മൂന്നു ഭരണഘടനാസ്ഥാപനങ്ങളെക്കുറിച്ചാണ് ചര്‍ച്ച. ഇവയുടെമായി നല്ലബന്ധം പുലര്‍ത്തുന്നതും ജനാധിപത്യത്തിന്റെ ശാക്തീകരണവുമൊക്കെ.

ഇതില്‍ ഇന്ത്യയുടെ പ്രാധാന്യം എന്താണ്.

കോമണ്‍വെല്‍ത്തിലെ ഏറ്റവും സുപ്രധാന രാജ്യമെന്ന പരിഗണന ഇന്ത്യക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയെക്കുറിച്ച് പ്രത്യേക സെക്ഷന്‍ തന്നെയുണ്ടായിരുന്നു. ലോക്സഭാ സ്പീക്കര്‍ മീര കുമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമ്മേളനം എത്രമാത്രം ഫലപ്രദമാണ്.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ജനാധിപത്യ സംവിധാനത്തെക്കുറിച്ചുള്ള വ്യക്തമായ രൂപം ലഭിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളാണ് അധികവും. യു.കെ.യ്ക്ക് പുറമേ, ഓസ്ട്രേലിയ, കാനഡ, തുടങ്ങിയ രാജ്യങ്ങള്‍ ഉണ്ടായിരുന്നു. മൂന്നു ദിവസത്തെ സമ്മേളനത്തിന് ശേഷം മൂന്നു രാജ്യങ്ങള്‍ അന്ദര്‍ശിക്കാന്‍ അവസരമുണ്ട്. സ്പെയിനും ഓസ്ട്രിയായും ഹോളണ്ടും സന്ദര്‍ശിക്കാന്‍ അവസരമുണ്ടായിരുന്നു.അത് സമ്മേളനത്തിന്റെ ഭാഗമാണ്. പക്ഷേ ഞാന്‍ ഇന്നു തന്നെ മടങ്ങുകയാണ്.

അടുത്ത സമ്മേളനം ?

ശ്രീലങ്കയില്‍ വച്ചാണ്. കേരളത്തില്‍ ധനബില്‍ പാസാക്കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടല്ലോ, ഭൂരിപക്ഷം ഇല്ലായിരുന്നു എന്നും എം.എല്‍.എമാര്‍ കള്ളവോട്ട് ചെയ്തുവെന്നുമൊക്കെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍.അ കേരളകാര്യങ്ങള്‍ വേണ്ട,ഇവിടെ നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിരുന്നു. പക്ഷേ സമയക്കുറവ് മൂലം സാധിച്ചില്ല. യു.കെ.യില്‍ പല തവണ വരികയും നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഈസ്റ്റ്ഹാമിലെ ശ്രീനാരായണ മിഷന്‍ ഉദ്ഘാടനം ചെയ്തത് ഞാനാണ്.

വിദേശരാജ്യസന്ദര്‍ശനം കഴിയുമ്പോള്‍ നമ്മുടെ സൌകര്യങ്ങളുമായി താരതമ്യം ചെയ്യാറില്ലേ?

യാത്രാ സൌകര്യമാണ് പല വിദേശരാജ്യങ്ങളിലെയും പ്രത്യേകത. ഇവിടുത്തേതുപോലെ റോഡുണ്ടാക്കാന്‍ ഭൂമി ലഭിക്കുന്നതിനൊക്കെ നമ്മുടെ സംസ്ഥാനത്ത് പരിധികളുണ്ട്.

പ്രവാസികളെപ്പറ്റി?

പണമുള്ള പ്രവാസികള്‍ക്ക് നിക്ഷേപത്തിനുള്ള സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലേത്. പഴയതുപോയെയല്ല, കേരളം മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ തരത്തിലും പഴയപോലെ സമരമില്ല. മാത്രമല്ല, നിക്ഷേപ സൌഹൃദ അന്തരീക്ഷമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്.

ന്യൂയോര്‍ക്ക് ടൈംസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാസമയവും ഇന്റര്‍നെറ്റിലൂടെ കാണാന്‍ കഴിയും വിധം തുറന്നിട്ടത് വലിയ വാര്‍ത്തയായിരുന്നല്ലോ, മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാവര്‍ക്കും എല്ലായ്പ്പോഴും മുന്നില്‍ തുറന്നിടുന്നതിന് ഒരു വാര്‍ത്താപ്രാധാന്യമുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ ഒരു സര്‍ക്കാറിന്റെ തുടക്കനാളുകളില്‍ മാധ്യമങ്ങള്‍ ആഘോഷിക്കും. സര്‍ക്കാര്‍ മുന്നോട്ടുപോയി തുടങ്ങുമ്പോള്‍ പിന്നെ ഇത്തരം കാര്യങ്ങളൊന്നുമല്ല, ഭരണം മാത്രമാകും സാധാരണജനങ്ങള്‍ ശ്രദ്ധിക്കുക.

നേരം വൈകിയെങ്കിലും ദിവസം മുഴുന്‍ നീണ്ട സമ്മേളനത്തിന് ശേഷവും നേരേ ഉറക്കത്തിലേക്കില്ല. ഒരു മണിക്കൂറെങ്കിലും വായനയാണ്. അതാണ് കാര്‍ത്തികേയനെ വ്യത്യസ്തനാക്കുന്നതും. സമ്മേളനം കഴിഞ്ഞ് ഒട്ടു സമയം പാഴാക്കതെ നേരേ കേരളത്തിലേക്ക്. അവിടെ ധനബില്‍ വിവാദം ഉള്‍പ്പെടെ ഒരുപിടി വിഷങ്ങള്‍ ഉണ്ട്. തിരക്കിട്ടുള്ള മടക്കം അതുകൊണ്ടാണ്.

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions