ആരോഗ്യം

ഇന്ത്യയില്‍ എച്ച്.ഐ.വി രോഗികളുടെ എണ്ണം പകുതിയിലേറെ കുറഞ്ഞു

ന്യൂഡല്‍ഹി : ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ലക്‌ഷ്യം കണ്ടതിന്റെ ഫലമായി ഇന്ത്യയില്‍ എച്ച്.ഐ.വി രോഗികളുടെ എണ്ണം പത്തു വര്‍ഷത്തിനിടെ പകുതിയിലേറെ കുറഞ്ഞു. 2000ല്‍ 2.7 ലക്ഷമായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത എച്ച്.ഐ.വി കേസുകള്‍. 2009ല്‍ ഇത് 1.2 ലക്ഷമായി കുറഞ്ഞെന്ന് ആരോഗ്യ കുടുംബക്ഷേമമന്ത്രി ഗുലാം നബി ആസാദ് പറഞ്ഞു. 56 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഇടപെടലുകള്‍ കാരണമാണ് ഇത് സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. ഭരണകര്‍ത്താക്കളുടെയും ജനപ്രതിനിധികളുടെയും എന്‍.ജി.ഒകളുടെയും പൊതുസമൂഹത്തിന്റെയും സംഭാവനകള്‍ വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എച്ച്.ഐ.വി ബാധിതരുടെ എണ്ണം വരും വര്‍ഷങ്ങളില്‍ ഇനിയും കുറയുമെന്നാണ് പുതിയ സൂചനകളില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും 2015 ആകുമ്പോഴേക്കും പുതുതായി 22 മില്യണ്‍ ആളുകള്‍ക്ക് രോഗം പിടിപെടുമെന്നാണ് കണക്കെന്ന് ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി കുമാര്‍ പറഞ്ഞു. എന്നാല്‍ ബോധവത്കരണ പരിപാടികളിലൂടെ എച്ച്.ഐ.വി പടരുന്നത് തടയാം.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions