ഇന്റര്‍വ്യൂ

തെരുവില്‍ ഒറ്റയ്ക്ക് നടക്കണം; മാര്‍ക്കറ്റില്‍ പോകണം- സംവൃതയുടെ കൊച്ചു കൊച്ചു മോഹങ്ങള്‍

നവംബര്‍ ഒന്നിന്, കാലിഫോര്‍ണിയയില്‍ സോഫ്റ്റുവെയര്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജുമായുള്ള വിവാഹത്തിന് തയാറെടുക്കുകയാണ് സംവൃതാ സുനില്‍. വെള്ളിത്തിരയിലെ തന്റെ അവസാന സീന്‍ പൂര്‍ത്തിയാക്കി സംവൃത സിനിമയോട് വിടപറഞ്ഞു കഴിഞ്ഞു. വിവാഹ ശേഷം അഭിനയിക്കില്ലെന്ന് നടി നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹത്തിനു മുന്നോടിയായി പുതിയ പ്രോജക്ടുകള്‍ സംവൃത ഒഴിവാക്കിയിരുന്നു.

വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പറക്കാന്‍ ഒരുങ്ങുന്ന സംവൃതയ്ക്ക് കുറെ കൊച്ചു മോഹങ്ങളുണ്ട്. "അമേരിക്കയില്‍ എനിക്ക് ഒരു സാധാരണക്കാരിയായി ജീവിക്കണം. ആരാലും തിരിച്ചറിയപ്പെടാതെ ഒരു വെറും പെണ്ണായി ജീവിക്കണം. തെരുവില്‍ ഒറ്റയ്ക്ക് നടക്കണം. മാര്‍ക്കറ്റില്‍ പോകണം. അങ്ങനെയൊരു ജീവിതം നഷ്ടപ്പെട്ടിട്ട് കുറേക്കാലമായി. ആ സുഖമൊന്ന് അനുഭവിക്കണം"- ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംവൃത വ്യക്തമാക്കി.

അമേരിക്കയില്‍ നിന്ന് ഇടയ്ക്കിടെ വന്ന് സിനിമ ചെയ്യാന്‍ തനിക്കു പദ്ധതി യില്ലെന്നും നടി പറയുന്നു. "മം‌മ്ത മോഹന്‍‌ദാസ് ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് അഭിനയിക്കാന്‍ പറക്കുന്നത് കാണുമ്പോള്‍ തന്നെ എനിക്ക് അതിശയമാണ്. അതുപോലെ യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് പതിവായി വന്നുപോകുന്നത് ചിന്തിക്കാന്‍ പോലും വയ്യ. അതിനാല്‍ ഞാന്‍ തല്‍ക്കാലം വീട്ടമ്മയായി ഒതുങ്ങും"- സംവൃത പറയുന്നു.

സംവൃത അവസാനമായി അഭിനയിച്ചത് ലാല്‍ ജോസിന്റെ 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രത്തിനായാണ്‌. ചിത്രത്തിന്റെ ചിത്രീകരണം മൂന്നാറില്‍ അവസാനിച്ചതോടെ സംവൃതയുടെ അഭിനയ ജീവിതത്തിനു വിരാമമായി. ലാല്‍ ജോസ് സംവിധാനം ചെയ്ത 'രസികന്‍' ആയിരുന്നു സംവൃതയുടെ ആദ്യ ചിത്രം. സംവൃതയുടെ വെള്ളിത്തിരയിലെ അഭിനയ ജീവിതത്തിന്റെ തുടക്കവും ഒടുക്കവും അങ്ങനെ ലാല്‍ ജോസ് ചിത്രത്തിലൂടെയായി. അഭിനയ ജീവിതത്തിന്റെ തുടക്കവും അവസാനവും ഒരേ സംവിധായകന്റെ ചിത്രത്തിലാകുന്ന യാദൃശ്ചികതയാണ്‌ സംവൃതയുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്‌.

ഈ വര്‍ഷം മല്ലുസിംഗ്, ഡയമണ്ട് നെക്ലയിസ് എന്നീ രണ്ടു സൂപ്പര്‍ഹിറ്റുകള്‍ സംവൃതയ്ക്ക് ലഭിച്ചു. അസുരവിത്ത്, കിംഗ്‌ ആന്റ് ദി കമ്മീഷണര്‍, ഗ്രാമം, അരികെ, എന്നീ ചിത്രങ്ങളും 2012 ല്‍ പുറത്തുവന്നു. 25 കാരിയായ സംവൃത പടിയിറങ്ങുന്നതോടെ മലയാളിത്തം ഉള്ള ഒരു നായികയെക്കൂടി പ്രേക്ഷകര്‍ക്ക്‌ നഷ്ടമാവുകയാണ്.

കാലിഫോര്‍ണിയ വോള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ എഞ്ചിനീയറാണ് സംവൃതയുടെ പ്രതിശ്രുത വരന്‍ അഖില്‍. സംവൃതയുടെ വിവാഹം ഉറപ്പിച്ചത് കഴിഞ്ഞ ജനുവരിയിലായിരുന്നു.പിന്നീട് കോഴിക്കോട്ടെ ആര്യസമാജ ത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. വിവാഹശേഷം അഖിലിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പറക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കാന്‍ വേണ്ടിയായിരുന്നു ആര്യസമാജത്തിലെ വിവാഹം. എന്നാല്‍ സംവൃത രഹസ്യമായി വിവാഹിതയായി എന്ന വാര്‍ത്ത വിവാദമായി. വിവാഹം നവംബര്‍ ഒന്നിന് നടക്കും എന്ന് വീട്ടുകാര്‍ അറിയിച്ചതോടെയാണ് വിവാദം അവസാനിച്ചത്‌.

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions