നാട്ടുവാര്‍ത്തകള്‍

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഗോള്‍ഡ് മെഡല്‍ നേടി മലയാളി ബാലന്‍

യുകെ മലയാളികള്‍ക്കു അഭിമാനമായി ലെസ്റ്ററിലെ മലയാളി ബാലന്റെ നേട്ടം. മാര്‍ച്ച് 18ന് നടന്ന ഓള്‍ ഇംഗ്ലണ്ട് അണ്ടര്‍ 13 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സില്‍ ഒന്നാം സ്ഥാനവും ഗോള്‍ഡ് മെഡലുമാണ് ലിയോണ്‍ കിരണ്‍ എന്ന മിടുക്കന്‍ സ്വന്തമാക്കിയത്. ജനുവരിയില്‍ നടന്ന ലെസ്റ്റര്‍ കൗണ്ടി അണ്ടര്‍ 13 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഫസ്റ്റ് പ്രൈസും നേടിയിരുന്നു.

ലെസ്റ്ററിലെ കിരണ്‍ ജോസഫ് - ദീപാ മരിയ ദമ്പതികളുടെ മകനാണ് കിരണ്‍. ചെറിയ പ്രായത്തില്‍ തന്നെ കൃത്യമായ പരിശീലനവും കഠിനാധ്വാനവും കൈമുതലാക്കിയാണ് കിരണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. മകന്റെ കഴിവുകളെയും ആഗ്രഹങ്ങളേയും പ്രോത്സാഹിപ്പിച്ചുകൊണ്ട് മാതാപിതാക്കളും ഒപ്പമുണ്ട്. കിരണിന്റെ നേട്ടത്തിന് ആശംസാപ്രവാഹമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.


ലിയോണ്‍ കിരണിന് ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയും അഭിനന്ദനങ്ങള്‍ അറിയിച്ചു.

  • അപ്പന്റെയും മോന്റെയും വേട്ട: ക്രൂരം, പൈശാചികം!
  • സിപിഎം തിരിച്ചടയ്ക്കാനെത്തിച്ച ഒരു കോടി പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്
  • യു.കെയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചു
  • ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി; നിരവധി പേരെ വാളുകൊണ്ട് വെട്ടിയ അക്രമി പിടിയില്‍
  • ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ സഞ്ജുവും; സൂപ്പര്‍ താരം പുറത്ത്
  • തൃശൂരില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റേയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി
  • പാളയത്തെ പട്ടിഷോ!
  • ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍; വീട്ടില്‍ നിന്ന് 100 പവനോളം കവര്‍ന്നു
  • 'ചിറ്റപ്പന്‍' നില്‍ക്കണോ പോണോ?
  • യാത്രക്കാരുടെ കുറവ്: കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും; ടിക്കറ്റ് ബുക്കിംഗ് നിര്‍ത്തിവെച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions