നാട്ടുവാര്‍ത്തകള്‍

ഇറാന്‍- ഇസ്രയേല്‍ യുദ്ധഭീതി; യാത്രവിലക്ക് പ്രഖ്യാപിച്ച് ഇന്ത്യ

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്കും ഇസ്രയേലിലേക്കും ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. ഇന്ത്യന്‍ യാത്രക്കാര്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്

ഈ രണ്ട് രാജ്യങ്ങളിലും നിലവില്‍ താമസിക്കുന്നവര്‍ എത്രയും വേഗം എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് സാധ്യതയേറിവരികയാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രവാസി മലയാളികളെ കടുത്ത ആശങ്കയിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സിറിയയിലെ നയതന്ത്രകാര്യാലയ ആക്രമണത്തിന് പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് വരുകയും ഇതിനെ പ്രതിരോധിക്കാനും തങ്ങള്‍ തയാറാണെന്നു
ഇസ്രയേല്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് യുദ്ധ ആശങ്ക ശക്തമായത്. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു യുദ്ധകാല മന്ത്രിസഭയുടെ യോഗം വിളിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്.


ഏപ്രില്‍ ഒന്നിനാണ് ഡമാസ്കസിലെ ഇറാന്റെ നയതന്ത്രകാര്യാലയത്തില്‍ വ്യോമാക്രമണം നടത്തി രണ്ടു ജനല്‍മാരുള്‍പ്പെടെ 12 പേരെ ഇസ്രയേല്‍ വധിച്ചത്. ഇതിനു പകരംവീട്ടുമെന്ന് ഇറാനും, അങ്ങനെ സംഭവിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലും പ്രസ്താവിച്ചിരുന്നു. ഗാസയില്‍ ഹമാസുമായി യുദ്ധം തുടരുന്നതിനിടയിലാണ് പഴയകാല എതിരാളിയായ ഇറാന്റെ ഭീഷണിയും ഇസ്രയേലിന് നേരിടേണ്ടിവരുന്നത്.

ഗാസയിലെ യുദ്ധത്തിന് പുറമെ ഇറാന്‍- ഇസ്രായേല്‍ യുദ്ധം കൂടി പൊട്ടിപുറപ്പെട്ടാല്‍ അത് അന്താരാഷ്‌ട്ര തലത്തില്‍ വലിയ പ്രത്യാഘാതമാവും ഉണ്ടാക്കുക.

  • നഴ്സ് സൂര്യയുടെ മരണകാരണം അരളിച്ചെടിയുടെ വിഷം തന്നെ
  • യുകെയില്‍ സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ് ജൂണില്‍
  • ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പരാതിയുമായി വനിതാ എംപി
  • കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍
  • സഹോദരിയെന്ന നിലയില്‍ രാഹുല്‍ വിവാഹിതനാകാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു- പ്രിയങ്ക ഗാന്ധി
  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിച്ച 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ
  • നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവം ; പ്രതി മുമ്പും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി വിവരം
  • തൃശൂരില്‍ ഗുണ്ടാത്തലവന്റെ'ആവേശം' മോഡല്‍ മാസ് പാര്‍ട്ടി; പങ്കെടുത്തത് കൊടുംകുറ്റവാളികള്‍
  • ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി, യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണാനാവാതെ യുവാവ് ഒമാനില്‍ മരിച്ചു
  • വിവാഹം കഴിഞ്ഞിട്ട് ഏഴ് ദിവസം; നവവധുവിന് നിരന്തരം ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions