നാട്ടുവാര്‍ത്തകള്‍

ജസ്‌ന ജീവിച്ചിരിപ്പില്ല, അജ്ഞാത സുഹൃത്തിനെ കുറിച്ച് സിബിഐ അന്വേഷിച്ചില്ല; പിതാവ് കോടതിയില്‍

ആറ് വര്‍ഷം മുമ്പ് പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്. മകളുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ടെന്നും പിതാവ് ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജെസ്‌നയെ അപായപ്പെടുത്തിയതാണെന്നാണ് പിതാവ് ജെയിംസ് ജോസഫ് ആവര്‍ത്തിച്ച് പറയുന്നത്. മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ഏപ്രില്‍ 19-ന് വെളിപ്പെടുത്തുമെന്നും പിതാവ് പറഞ്ഞു.

ജെസ്‌ന എല്ലാ വ്യാഴാഴ്ചയും ഒരു ആരാധനാലയത്തില്‍ പോകാറുണ്ടായിരുന്നു. ആ പ്രാര്‍ത്ഥനാ കേന്ദ്രം താന്‍ കണ്ടെത്തി. മകളെ കാണാതായത് ഒരു വ്യാഴാഴ്ചയാണ്. ഇതൊന്നും അന്വേഷിക്കാന്‍ സിബിഐ തയാറായില്ല. കൂടുതല്‍ വിവരങ്ങള്‍ സിബിഐക്ക് കൈമാറാന്‍ തയാറാണെന്നും പിതാവ് ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് 19ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

മകളുടെ തിരോധാനത്തില്‍ സംശയമുള്ള സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും അന്വേഷിക്കാന്‍ സിബിഐ തയ്യാറായില്ല. സിബിഐ കൃത്യമായ അന്വേഷണം നടത്തുമെങ്കില്‍ അജ്ഞാത സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും പിതാവ് പറയുന്നു.

സിബിഐ ജസ്‌നയുടെ സഹപാഠിയെ മാത്രമാണ് സംശയിച്ചത്. അയാളെ സിബിഐ പോളീഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിട്ടും വിവരങ്ങള്‍ കിട്ടിയിരുന്നില്ലെന്നും തിരോധാനത്തിന്റെ തലേദിവസം ജസ്‌നയ്ക്ക് അമിത രക്തസ്രാവത്തിന്റെ കാരണം സിബിഐ അന്വേഷിച്ചില്ലെന്നും പിതാവ് കുറ്റപ്പെടുത്തുന്നു. മകളുടെ തിരോധാനത്തില്‍ ദുരൂഹതയില്ലെന്ന് കാണിച്ചുള്ള സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്നും പിതാവ് ആവശ്യപ്പെട്ടു.

  • നഴ്സ് സൂര്യയുടെ മരണകാരണം അരളിച്ചെടിയുടെ വിഷം തന്നെ
  • യുകെയില്‍ സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ് ജൂണില്‍
  • ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പരാതിയുമായി വനിതാ എംപി
  • കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍
  • സഹോദരിയെന്ന നിലയില്‍ രാഹുല്‍ വിവാഹിതനാകാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു- പ്രിയങ്ക ഗാന്ധി
  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിച്ച 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ
  • നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവം ; പ്രതി മുമ്പും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി വിവരം
  • തൃശൂരില്‍ ഗുണ്ടാത്തലവന്റെ'ആവേശം' മോഡല്‍ മാസ് പാര്‍ട്ടി; പങ്കെടുത്തത് കൊടുംകുറ്റവാളികള്‍
  • ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി, യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണാനാവാതെ യുവാവ് ഒമാനില്‍ മരിച്ചു
  • വിവാഹം കഴിഞ്ഞിട്ട് ഏഴ് ദിവസം; നവവധുവിന് നിരന്തരം ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions